കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭയിൽ 20 ദിവസത്തോളമായി നീളുന്ന സമ്പൂർണ ലോക്ക് ഡൗണ്‍ ഇളവിന് നിര്‍ദേശം. നിയന്ത്രണങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. സബ് കളക്ടർ എസ് ഇല്കയയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് 15ന് ശേഷം നഗരസഭയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. ഇളവുകൾക്കുള്ള ഔദ്യോഗിക തീരുമാനം ജില്ലാ ദുരുന്ത നിവാരണ അതോറിറ്റി എടുക്കും.
തളിപ്പറമ്പ് നഗരസഭയില്‍ നിയന്ത്രണങ്ങളില്‍ ഇളവിന് നിര്‍ദേശം
ഓഗസ്റ്റ് 15ന് ശേഷം നഗരസഭയില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് നടപടി. ഇളവുകൾക്കുള്ള ഔദ്യോഗിക തീരുമാനം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി എടുക്കും.
ഓണക്കാലത്തും കണ്ടെയ്ന്‍മെന്‍റ് സോണായ തളിപ്പറമ്പിൽ അവശ്യ സാധനങ്ങൾക്കുപോലും ഇളവുനല്‍കാത്തതില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഇക്കാര്യം കാണിച്ച് തളിപ്പറമ്പ് നഗരസഭാ ചെയർമാനും ജില്ലാ കലക്ടർക്ക് കത്തയച്ചിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനം വ്യാപകമായതിനാല്‍ നിയന്ത്രണങ്ങള്‍ തുടരനാനാണ് കലക്ടറുടെ നിര്‍ദേശം.
ഓണം അടുത്തതിന്‍റെ അടിസ്ഥാനത്തില്‍ കലക്ടറുടെ നിര്‍ദേശപ്രകാരം ജയിംസ് മാത്യു എം.എല്‍.എ, നഗരസഭാ ചെയർമാൻ അള്ളാകുളം മഹമ്മൂദ്, സബ് കല്കടർ എസ് ഇലക്യ ഐ.എ.എസ്, ഡിവൈ എസ്.പി ടി.കെ രത്നകുമാർ, ആരോഗ്യവകുപ്പ് മോധാവികൾ തുടങ്ങിയവർ പങ്കെടുത്തുകൊണ്ടുള്ള യോഗം ഇന്ന് തളിപ്പറമ്പ് താലൂക്ക് ഓഫീസ് ഹാളിൽ നടന്നിരുന്നു.