മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു - റേഷൻ വിതരണ വാര്‍ത്ത
സർവർ തകരാറാണ് ഇ-പോസ് മെഷീൻ പണിമുടക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അരിവിഹിതവും ഭക്ഷണ കിറ്റും വിതരണത്തിന് എത്തിയ സമയത്താണ് തകരാറ് സംഭവിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് രാവിലെ മുതൽ മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു
കണ്ണൂർ: സംസ്ഥാനത്ത് രാവിലെ മുതൽ മുടങ്ങിയ റേഷൻ വിതരണം പുനരാരംഭിച്ചു. സർവർ തകരാറാണ് ഇ-പോസ് മെഷീൻ പണിമുടക്കാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അരിവിഹിതവും ഭക്ഷണ കിറ്റും വിതരണത്തിന് എത്തിയ സമയത്താണ് തകരാറ് സംഭവിച്ചിരിക്കുന്നത്. ഈ മാസം ഇത് മൂന്നാം തവണയാണ് ഇ-പോസ് മെഷീൻ ഒരു മുന്നറിയിപ്പുമില്ലാതെ പണി മുടക്കിയത്.