കണ്ണൂർ: വിവാഹ വാഗ്‌ദാനം നൽകി അൻപത് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്‌റ്റിൽ. എറണാകുളം പറവൂര്‍ സ്വദേശി ശ്രീജന്‍ മാത്യുവാണ് (രാജീവന്‍ 56) അറസ്‌റ്റിലായത്. ജനുവരി മൂന്ന് മുതല്‍ എട്ട് ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്.
വിവാഹ വാഗ്‌ദാനം നൽകി പീഡനം; പ്രതി അറസ്‌റ്റിൽ - rape
ജനുവരി മൂന്ന് മുതല്‍ എട്ട് ദിവസങ്ങളിലായി പീഡിപ്പിച്ചെന്നാണ് കേസ്
പഴയങ്ങാടി കൊളവയലില്‍ മറ്റൊരു സ്‌ത്രീക്കൊപ്പം കഴിയുകയായിരുന്നു ഇയാള്‍. പിന്നീട് പഴയങ്ങാടി വിവാഹ ബ്യൂറോയിലെത്തി മാട്രിമോണിയലില്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റായി ജോലി ചെയ്യുന്ന രാജീവന്‍ എന്ന പേരില്‍ രജിസ്‌റ്റർ ചെയ്‌യുകയായിരുന്നു. തുടര്‍ന്ന് വെങ്ങര സ്വദേശിനിയുടെഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട ഇയാള്‍ കൊളവയലിലെ സ്‌ത്രീയുമായി അകലുകയും വിവാഹ വാഗ്‌ദാനം നൽകി വെങ്ങര സ്വദേശിനിയെ പയ്യന്നൂര്‍ ടൗൺ, കണ്ണൂർ എന്നിവിടങ്ങളിലെ ലോഡ്‌ജിലും പിന്നീട് ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍, കന്യാകുമാരി, ചേര്‍ത്തല തുടങ്ങിയ സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മുങ്ങുകയുമായിരുന്നു എന്നാണ് പരാതി. സ്‌ത്രീയുടെ ആഭരണങ്ങളും പണവും ഇയാള്‍ തട്ടിയെടുത്തതായും പരാതിയിലുണ്ട്.
വെങ്ങര സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത പഴയങ്ങാടി പൊലീസ് പ്രതിയെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പയ്യന്നൂര്‍ കോടതിയില്‍ ഹാജരാക്കും.