കണ്ണൂർ :തെരഞ്ഞെടുപ്പ് തോൽവി ഭയന്ന് എൽഡിഎഫ് വ്യാജ പ്രചരണം നടത്തുകയാണെന്ന് രമേശ് ചെന്നിത്തല. തൃക്കാക്കരയിൽ യുഡിഎഫ് വൻ വിജയം നേടും. ഭരണയന്ത്രം മുഴുവൻ ക്യാമ്പ് ചെയ്‌തിട്ടും മണ്ഡലത്തില്‍ ഒരു ചലനവും ഉണ്ടാക്കാനായില്ലെന്നും ചെന്നിത്തല കണ്ണൂരിൽ പറഞ്ഞു. പരാജയ ഭീതിയിലായ സിപിഎം വ്യാജ അശ്ലീല വീഡിയോ കേസിലെ അറസ്റ്റിലൂടെ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
'എൽഡിഎഫിന് തോൽവി ഭയം' ; തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല - എൽഡിഎഫിന് തോൽവി ഭയം ചെന്നിത്തല
പരാജയ ഭീതിയിലായ സിപിഎം വ്യാജ അശ്ലീല വീഡിയോ കേസിലെ അറസ്റ്റിലൂടെ നാടകം കളിക്കുകയാണെന്ന് രമേശ് ചെന്നിത്തല
!['എൽഡിഎഫിന് തോൽവി ഭയം' ; തൃക്കാക്കരയില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്ന് രമേശ് ചെന്നിത്തല Ramesh Chennithala on Thrikkakara byelection തൃക്കാക്കര തെരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല എൽഡിഎഫിന് തോൽവി ഭയം ചെന്നിത്തല തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15433602-thumbnail-3x2-iak.jpg)
എൽഡിഎഫിന് തോൽവി ഭയം; തൃക്കാക്കരയിൽ യുഡിഎഫിന് വിജയപ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല
തൃക്കാക്കരയിൽ യുഡിഎഫിന് വിജയപ്രതീക്ഷയെന്ന് രമേശ് ചെന്നിത്തല
ALSO READ:'നൂറ് ശതമാനം വിജയ പ്രതീക്ഷ'; തൃക്കാക്കര ഇത്തവണ എൽഡിഎഫിനൊപ്പമെന്ന് ജോ ജോസഫ്
പ്രതിയുടെ രാഷ്ട്രീയ ബന്ധം മുസ്ലിം ലീഗ് നിഷേധിച്ചിട്ടുണ്ട്. വ്യാജ വീഡിയോ നിർമിച്ചതാരെന്ന് കണ്ടുപിടിക്കാത്തത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു. കോൺഗ്രസ് നേതാവ് കെ.പി മുരളീധരൻ അനുസ്‌മരണം ഉദ്ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.