കോടിയേരി മാത്രമല്ല മുഖ്യമന്ത്രിയും രാജി വയ്ക്കണം: പ്രതിപക്ഷ നേതാവ് - chennithala demanding pinarayi vijayan resignation news
സ്വർണക്കടത്ത്, ലഹരിമരുന്ന് കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ധനമന്ത്രി നീക്കം നടത്തുന്നതായും ചെന്നിത്തല
പ്രതിപക്ഷ നേതാവ്
കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കെ കോടിയേരി ബാലകൃഷ്‌ണന്‍റെ വീട്ടിൽ മയക്കുമരുന്നു കച്ചവടം നടന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടിയേരി മാത്രമല്ല മുഖ്യമന്ത്രിയും രാജി വയ്ക്കണം. സ്വർണക്കടത്ത്, ലഹരിമരുന്ന് കേസുകളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ധനമന്ത്രി തോമസ് ഐസക് ശ്രമിക്കുന്നത്. കിഫ്ബിയിൽ കോടിക്കണക്കിന് രൂപയുടെ അഴിമതി നടക്കുന്നുണ്ട്. ഓഡിറ്റുകൾ വേണ്ട എന്ന നിലപാട് അഴിമതി നടത്താനാണെന്നും പ്രതിപക്ഷ നേതാവ് കണ്ണൂരിൽ പറഞ്ഞു.