കേരളം

kerala

ETV Bharat / state

പരമ്പരാഗത തനിമ ചോരാതെ രാമന്തളി ജമാഅത്ത് പള്ളിയിലെ കഞ്ഞി - kannur

പച്ചരിയും ചെറുപയറും ജീരകവും സവാളയുമെല്ലാം ചേർത്താണ് രാമന്തളി ജമാഅത്ത് പള്ളിയിൽ കഞ്ഞി പാചകം ചെയ്യുന്നത്.

Ramantali Jamaat mosque Porridge  Ramantali Jamaat  രാമന്തളി ജമാഅത്ത് പള്ളി  രാമന്തളി ജമാഅത്ത് പള്ളി കഞ്ഞി  kannur  kannur latest news
പരമ്പരാഗത തനിമ ചോരാതെ രാമന്തളി ജമാഅത്ത് പള്ളിയിലെ കഞ്ഞി

By

Published : Aug 2, 2022, 1:52 PM IST

കണ്ണൂർ: രാമന്തളി ജമാഅത്ത് പള്ളിയിലെ കഞ്ഞിയ്‌ക്ക്‌ എന്തോ സവിശേഷതയുണ്ടെന്ന് അത് ഒരു തവണ രുചിച്ച ആരും പറയും. ഇവിടുത്തെ കഞ്ഞിയുടെ ചേരുവകളും പാചകവും പരമ്പരാഗതത്തനിമ ചോരാതെയാണ്. രാമന്തളി പള്ളിയിലെ കഞ്ഞിയെ സവിശേഷമാക്കുന്നതും അതാണ്. പച്ചരിയും ചെറുപയറും ജീരകവും സവാളയുമെല്ലാം ചേരുന്ന കഞ്ഞിയുടെ ആരാധകരാണ് ജാതിമത ഭേദമന്യേ രാമന്തളിക്കാർ.

പരമ്പരാഗത തനിമ ചോരാതെ രാമന്തളി ജമാഅത്ത് പള്ളിയിലെ കഞ്ഞി

17 ശുഹദാ മഖാമിനോടു ചേർന്ന പള്ളിയായതിനാൽ കർണാടകത്തിൽ നിന്ന് പോലും വിശ്വാസികൾ ഇവിടെ എത്താറുണ്ട്. വിശേഷാവസരങ്ങളിൽ കഞ്ഞിയ്‌ക്ക്‌ ആവശ്യക്കാർ ഏറെയാണ്. രാമന്തളി മുസ്ലീം ജമാഅത്ത് കമ്മറ്റിയുടെ മേൽനോട്ടത്തിലാണ് കഞ്ഞിയുടെ നിർമാണം.

ABOUT THE AUTHOR

...view details