കേരളം

kerala

ETV Bharat / state

രാമനാട്ടുകര അപകടം: അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്

കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കിയാണ് സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ മുഖ്യ കണ്ണി എന്ന പൊലീസിന്‍റെ കണ്ടെത്തലിനെത്തുടർന്നാണ് റെയ്‌ഡ്‌.

രാമനാട്ടുകര അപകടം: അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്  RAMANATTUKARA GOLD SMUGGLING CASE  സ്വര്‍ണക്കടത്ത്  സി.പി.എം പ്രവർത്തകൻ  രാമനാട്ടുകര
രാമനാട്ടുകര അപകടം: അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ്

By

Published : Jun 23, 2021, 7:37 PM IST

കണ്ണൂർ:രാമനാട്ടുകര സ്വർണ്ണ കവർച്ച ശ്രമത്തിലെ മുഖ്യ ആസൂത്രകനെന്നു കരുതുന്ന അർജുൻ ആയങ്കിയുടെ വീട്ടിൽ കസ്റ്റംസ് റെയ്‌ഡ് നടത്തി. കണ്ണൂരിലെ അഴീക്കോട്‌ കപ്പക്കടവിലെ വീട്ടിൽ ആണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം റെയ്‌ഡ് നടത്തിയത്.

സജീവ സി.പി.എം പ്രവർത്തകനായ അർജുന്‍റെ പങ്കിനെപ്പറ്റി പൊലീസിന് ഇന്നാണ് വിവരം ലഭിക്കുന്നത്. കൊലക്കേസ് പ്രതി ആകാശ് തില്ലങ്കെരി അടക്കമുള്ളവരുമായി അർജുന് അടുത്ത ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. സ്വർണക്കടത്തിൽ ഇടനിലക്കാരനായിരുന്നു ഇയാളെന്നും സൂചന ലഭിച്ചിട്ടുണ്ട്.

ALSO READ:രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന

ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ സംഭവ ദിവസം കോഴിക്കോട്ടെത്തിയത്. ഈ സംഘത്തിന് കേരളത്തില്‍ അങ്ങോളമിങ്ങോളം ബന്ധങ്ങളുണ്ടെന്നാണ് സൂചന.

ALSO READ:രാമനാട്ടുകരയില്‍ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് എസ്‌പി

ജൂണ്‍ 21 ന് പുലര്‍ച്ചെയാണ് കോഴിക്കോട് രാമനാട്ടുകരയിൽ വാഹനപകടമുണ്ടായത്. രാമനാട്ടുകര അപകടത്തിന് പിന്നാലെ ദുരൂഹ സാഹചര്യത്തിൽ പിടിയിലായവർ സ്വർണക്കടത്തിന് സംരക്ഷണം നൽകാനെത്തിയവരെന്ന് പൊലീസ് പിന്നീട് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സ്വര്‍ണക്കവർച്ച സംഘങ്ങളിലേക്ക് വഴി തുറന്നത്.

ABOUT THE AUTHOR

...view details