കേരളം

kerala

ETV Bharat / state

തലശ്ശേരിയിൽ ബാല ശങ്കർ- പിണറായി ഡീലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ - pinarayi vijayan

തലശ്ശേരിയിൽ ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ ബാല ശങ്കറിനും പിണറായിക്കും മാത്രമറിയുന്ന ഡീലുണ്ടെന്നും ഉണ്ണിത്താൻ ആരോപിച്ചു

Raj Mohan Unnithan  തലശ്ശേരി  നിയമസഭാ തെരഞ്ഞെടുപ്പ്  ബി.ജെ.പി  pinarayi vijayan  thalssery assembly election
തലശ്ശേരിയിൽ ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ ബാല ശങ്കർ- പിണറായി ഡീലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

By

Published : Mar 30, 2021, 3:48 PM IST

കണ്ണൂർ: തലശ്ശേരിയിൽ ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ ബാല ശങ്കറിനും പിണറായി വിജയനും മാത്രമറിയുന്ന ഡീലുണ്ടെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. കോടിയേരി ബാലകൃഷ്ണനെതിരെ 2006ൽ ഞാൻ മത്സരിക്കുമ്പോഴാണ് ഏറ്റവും ശക്തമായ തെരഞ്ഞെടുപ്പ് പോരാട്ടം തലശ്ശേരിയിൽ നടന്നത്. അന്നും ഇന്നും വികസന കാര്യത്തിൽ തലശ്ശേരിയിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി. യു.ഡി.എഫ് പ്രകടനപത്രികയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തലശ്ശേരിയിൽ ബിജെപിയുടെ നീക്കങ്ങൾക്ക് പിന്നിൽ ബാല ശങ്കർ- പിണറായി ഡീലെന്ന് രാജ് മോഹൻ ഉണ്ണിത്താൻ

സ്ഥിരമായി ഒരു മുന്നണിയെ മാത്രം പരിഗണിച്ചതിൻ്റെ ദൂഷ്യമാണിത്. ജയിച്ചു നിയമസഭയിലേക്ക് പോയാൽ തലശ്ശേരിയെ മറക്കുന്ന എം.എൽ.എമാരാണ് ഇപ്പോഴുള്ളത്. ഇവർ വികസനത്തെ പറ്റി ചിന്തിക്കുന്നേയില്ല. ഇവിടെ ഒരു മാറ്റം വേണം. അതിന് യു.ഡി.എഫ് സ്ഥാനാർഥി വിജയിക്കണം.

കേരളത്തിൻ്റെ സമഗ്ര വികസനവും സർവതല പുരോഗതിയും ലക്ഷ്യമാക്കി സംസ്ഥാന തലത്തിൽ യു.ഡി.എഫ്‌ പുറത്തിറക്കിയ പ്രകടനപത്രികയിൽ ജനാഭിലാഷമാണുള്ളത്. ഇത്തരത്തിലുള്ള ഒരു പത്രിക നാളിതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കോൺഗ്രസ് പാർട്ടിയിൽ നിന്നും നേടാവുന്നതെല്ലാം വാങ്ങിയതിന് ശേഷമാണ് പി.സി.ചാക്കോയും റോസക്കുട്ടി ടീച്ചറും പുതിയ മേച്ചിൽ പുറങ്ങൾ തേടി പാർട്ടി വിട്ടത്. ഇത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ടെന്നും ഉണ്ണിത്താൻ പറഞ്ഞു.

ABOUT THE AUTHOR

...view details