കണ്ണൂര്‍: മഴയുടെ നനവും നൈർമല്യവും തേടി വിദ്യാർഥികൾ ചുരം ഇറങ്ങിയപ്പോൾ 'സേവി'ന്‍റെ മഴയാത്ര വ്യത്യസ്‌ത അനുഭവമായി. 'മഴ പുനർജനിയാണ്' എന്ന മുദ്രാവാക്യവുമായി വയനാട് വാളാംതോട് നിന്നും ആരംഭിച്ച മഴയാത്ര കുറ്റ്യാടി ചുരത്തിലൂടെ പൂതം പാറയിൽ സമാപിച്ചു.
ചുരമിറങ്ങി, മഴയാത്ര ആസ്വദിച്ച് കുട്ടികൾ - save
വാളാംതോട് നിന്നും ആരംഭിച്ച മഴയാത്ര കുറ്റ്യാടി ചുരത്തിലൂടെ, പൂതം പാറയിൽ സമാപിച്ചു
![ചുരമിറങ്ങി, മഴയാത്ര ആസ്വദിച്ച് കുട്ടികൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3971155-thumbnail-3x2-j.jpg)
വടകര, കോഴിക്കോട് വിദ്യാഭ്യാസ ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും അധ്യാപകരും മഴയാത്രയില്‍ പങ്കെടുത്തു. ആറാം വർഷമാണ് സേവിന്‍റെ നേതൃത്വത്തില്‍ മഴയാത്ര നടത്തുന്നത്. വയനാട് പാലകൂട്ടംകുന്ന് ആദിവാസി കോളനിയിലെ ഊരു മൂപ്പൻ എ എം ശേഖരൻ മഴയാത്ര ഉദ്ഘാടനം ചെയ്‌തു. പ്രകൃതിയാണ് ദൈവം എന്നും പ്രകൃതി സംരക്ഷണ കാര്യത്തിൽ കുട്ടികൾ തന്നെ രക്ഷിതാക്കളായി മാറണമെന്നും അദ്ദേഹം പറഞ്ഞു. വരുംവർഷങ്ങളിൽ ജൂലൈയിലെ രണ്ടാം ശനിയാഴ്‌ച സേവിന്‍റെ മഴയാത്ര ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്‌ടർ ഇ കെ സുരേഷ് കുമാർ പ്രഖ്യാപിച്ചു.