വടക്കൻ ജില്ലകളിൽ മഴ തുടരുന്നു; മലയോര മേഖലയിൽ ജാഗ്രത നിർദേശം - thalassery- mysore inter stateway
കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത നിർദേശവുമുണ്ട്.

വടക്കൻ ജില്ലകളിൽ മഴ തുടരുന്നു
കണ്ണൂർ:വടക്കൻ ജില്ലകളിൽ ഇടവിട്ട് കനത്ത മഴ തുടരുന്നു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കാലവർഷം അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ കനത്ത ജാഗ്രത നിർദേശവുമുണ്ട്. തലശ്ശേരി- മൈസൂർ അന്തർ സംസ്ഥാനപാത ഉച്ചക്ക് ശേഷം തുറക്കും. ചരക്ക് വാഹനങ്ങൾ മാത്രമാണ് ഇതിലൂടെ കടത്തി വിടുക. കഴിഞ്ഞ നാലര മാസമായി കർണാടക അടച്ചിട്ട കൂട്ടുപ്പുഴ പാലം തുറക്കുമെങ്കിലും യാത്രക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.