രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലിന്‍റെ വീട് സന്ദർശിച്ചു - കെ.സി. വേണുഗോപാലിന്‍റെ അമ്മ
കെ.സി. വേണുഗോപാലിന്‍റെ വീട്ടിലെ ഹ്രസ്വ സന്ദർശനത്തിന് ശേഷം പ്രത്യേക വിമാനത്തിലാണ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങിയത്.
![രാഹുൽ ഗാന്ധി കെ.സി. വേണുഗോപാലിന്‍റെ വീട് സന്ദർശിച്ചു കണ്ണൂർ rahul gandhi kc venugopal's house kc venugopal rahul gandhi visited rahul gandhi visited kc venugopal's house kannur kc venugopal's mother mother's death രാഹുൽ ഗാന്ധി കെ.സി. വേണുഗോപാൽ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലിന്‍റെ അമ്മ കെ.സി. വേണുഗോപാലിന്‍റെ വീട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9520994-thumbnail-3x2-kannur.jpg)
കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി, എഎൈസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്‍റെ വീട് സന്ദർശിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വേണുഗോപാലിന്‍റെ അമ്മ കെ സി ജാനകിയമ്മ മരിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധി വേണുഗോപാലിനേയും കുടുംബത്തെയും സന്ദർശിച്ചത്. പിലാത്തറ കണ്ടോന്താറിലെ വീട്ടിലേക്ക് പതിനൊന്നരയോടെയാണ് രാഹുൽ എത്തിയത്. രാവിലെ കെ. സുധാകരൻ എംപിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ വിമാനത്താവളത്തിൽ നിന്ന് സ്വീകരിച്ചിരുന്നു. ഹ്രസ്വ സന്ദർശനം കഴിഞ്ഞ് പ്രത്യേക വിമാനത്തിൽ രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി.