കണ്ണൂര്‍ :തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ ഒന്നാം വർഷ വിദ്യാർഥി Ragging ന് ഇരയായ സംഭവത്തിൽ മൂന്ന് പേരെ കൂടി സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് വേണ്ടി അഞ്ചംഗ അന്വേഷണ കമ്മിഷനെ കോളജ് അധികൃതർ നിയോഗിച്ചിട്ടുണ്ട്. പെൺകുട്ടികൾ അടക്കം ഒരു സംഘം പ്രതികള്‍ ഒളിവിലാണ്. 12 പേർക്കെതിരെയാണ് തളിപ്പറമ്പ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ഈ മാസം അഞ്ചിനാണ് ബിരുദ വിദ്യാർഥി ഷഹ്സാദ് മുബാറക്ക് കോളജിൽ റാഗിംഗിന് ഇരയായത്.
സീനിയർ വിദ്യാർഥിയായ മുഹമ്മദ് നിദാലിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികൾ ബാത്‌റൂമിലും പുറത്തുംവച്ച് മർദിച്ചെന്നാണ് പരാതി. മുഖത്തും ശരീരഭാഗങ്ങളിലും പരിക്കേറ്റ വിദ്യാര്‍ഥി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു. തുടർന്ന് പ്രിൻസിപ്പലിന്‍റെ പരാതിയിൽ നാല് സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.