കണ്ണൂര്‍:നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ (Nahar Arts and Science College) നടന്ന റാഗിങ് (Ragging) കേസിലെ ഒന്നാം പ്രതി മുഹമ്മദ് അൻഷിഫ് സ്റ്റേഷനിൽ കീഴടങ്ങി. നേരത്തെ കേസില്‍ സീനിയർ വിദ്യാർഥികളായ ടി മുഹമ്മദ് റാഷദ്, കെഎം മുഹമ്മദ് തമീം, അബ്ദുല്‍ ഖാദർ, മുഹമ്മദ് മുസമിൽ, മുഹമ്മദ് മുഹദിസ്, മുഹമ്മദ് സഫ്വാൻ എന്നിവരെ റാഗിങ് നിരോധന നിയമം അനുസരിച്ച് അറസ്റ്റു ചെയ്തിരുന്നു.
Kannur Ragging Case: നഹര്‍ കോളജ് റാഗിങ്; ഒന്നാം പ്രതിയും പൊലീസ് പിടിയില്‍
നഹര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ (Nahar Arts and Science College) രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അൻഷാദിനെ 15 പേരടങ്ങിയ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കേസില്‍ നേരത്തെ ആറ് പ്രതികള്‍ കീഴടങ്ങിയിരുന്നു.
Kannur Ragging Case: നഹര്‍ കോളജ് റാഗിങ്; ഒന്നാം പ്രതിയും പൊലീസ് പിടിയില്‍
Also Read:Oil Tax: 'ആറ് വർഷമായി കൂട്ടിയിട്ടില്ല'; നികുതി കുറയ്‌ക്കില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി
നവംബർ അഞ്ചിനാണ് രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ അൻഷാദിനെ 15 പേരടങ്ങിയ സംഘം ശുചിമുറിയിൽ വച്ച് ക്രൂരമായി മർദിച്ചതായി പരാതി ഉണ്ടായിരുന്നത്. റാഗിങിനിരയായ അൻഷാദിന്‍റെ മൊഴി, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയത്.