കണ്ണൂര്‍:RAGGING SIR SYED INSTITUTEതളിപ്പറമ്പ് സർസെയ്‌ദ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ നടന്ന റാഗിങിൽ രണ്ടാം വർഷ വിദ്യാർഥിക്ക് പരിക്കേറ്റു. ചിറക്കൽ സ്വദേശി അസ്‌ലാഫിനെയാണ് ഒന്‍പതോളം മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് കോളജ് ക്യാമ്പസിൽ വെച്ച് മർദിച്ചത്. പ്രിൻസിപ്പൽ ഇൻ ചാർജിന്‍റെ പരാതിയിൽ തളിപ്പറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസിൽ അസ്‌ലാഫ് നേരിട്ടും പരാതി നൽകിയിട്ടുണ്ട്.
ചൊവ്വാഴ്‌ച ഉച്ചയോടെയാണ് തളിപ്പറമ്പിലെ സർസെയ്‌ദ് ഇൻസ്‌റ്റിറ്റ്യൂട്ടിലെ രണ്ടാം വർഷ വിദ്യാർഥിയായ അസ്‌ലാഫിനെ മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് മർദനത്തിന് ഇരയാക്കിയത്. കോളജ് വിട്ട ശേഷമാണ് മർദിച്ചത്. ഒന്‍പതോളം മൂന്നാം വർഷ വിദ്യാർഥികൾ ചേർന്ന് മർദിച്ചതായാണ് വിദ്യാർഥി പ്രിൻസിപ്പലിനു പരാതി നൽകിയത്.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ റാഗിങ് സംബന്ധിച്ച് അസ്‌ലാഫ് പരാതിപ്പെട്ടിരുന്നു. ഇതാണ് ചൊവ്വാഴ്‌ച വിദ്യാർത്ഥിയെ മർദിക്കുന്ന സ്ഥിതിയിലേക്ക് എത്താൻ കാരണമായതെന്നാണ് കോളജ് അധികൃതർ പറയുന്നത്. റാഗിങിൽ അസ്‌ലാഫിന്‍റെ ശരീരഭാഗങ്ങളിൽ പരിക്കേറ്റിറ്റുണ്ട്.