കണ്ണൂർ: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ മാടായി കോളജിൽ സംഘർഷം. എസ്‌എഫ്‌ഐ പ്രവർത്തകരുടെ നാമനിർദേശ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. എസ്‌എഫ്‌ഐ നൽകിയ നാല് നാമനിർദേശ പത്രികകളാണ് വരണാധികാരി തള്ളിയത്.
video: മാടായി കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം - എസ്‌എഫ്‌ഐ
എസ്‌എഫ്‌ഐ നൽകിയ നാല് നാമനിർദേശ പത്രികകള്‍ തള്ളിയതോടെ പ്രവര്‍ത്തകര്‍ അധ്യാപകർക്കതിരെ രംഗത്തു വരികയായിരുന്നു. കെഎസ്‌യു പ്രവർത്തകരും പക്ഷം ചേർന്നതോടെ തര്‍ക്കം സംഘര്‍ഷത്തിലെത്തി
നാമനിര്‍ദേശ പത്രിക തള്ളി; മാടായി കോളജില്‍ എസ്‌എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം
ഇതിനു പിന്നാലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അധ്യാപകർക്കതിരെ എസ്‌എഫ്‌ഐ രംഗത്തു വരികയായിരുന്നു. കെഎസ്‌യു പ്രവർത്തകരും പക്ഷം ചേർന്നതോടെ സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തി. പൊലീസ് കോളജിൽ എത്തി സംഘര്‍ഷം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.