കണ്ണൂർ :എസ്.എം.എ ടൈപ്പ് ടു എന്ന അപൂർവ രോഗം ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്‍റെ ചികിത്സയ്ക്കായി സഹായധനം സ്വരൂപിക്കാൻ സർവീസ് നടത്തി ഓട്ടോ ഡ്രൈവർമാർ.
തളിപ്പറമ്പിലെ ടി.എം ഓട്ടോ ഫ്രണ്ട്സ് എന്ന കൂട്ടായ്‌മയിലെ 35ഓളം ഡ്രൈവർമാരാണ് ഫണ്ട് സമാഹരിക്കാൻ തിങ്കളാഴ്ച നിരത്തിലിറങ്ങിയത്. മരുന്നിന് ആവശ്യമായ 18 കോടിക്കായി ഇനിയും 5.5 കോടിയിലധികം രൂപ കണ്ടെത്തേണ്ടതുണ്ട്.
ഖാസിമിന് 2 വയസ് പൂർത്തിയാകാൻ ഇനി ഒരു മാസം പോലും ബാക്കിയില്ല. അതിനുമുൻപ് 18 കോടിയെന്ന വലിയ തുകയ്ക്കായുള്ള ധന സമാഹരണത്തിലാണ് തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ, കെ.സുധാകരൻ എം.പി എന്നിവർ മുഖ്യരക്ഷാധികാരികളായുള്ള ചികിത്സ കമ്മിറ്റി.