കണ്ണൂര്‍: ഉത്തര മലബാറിലെ ഇടനാടൻ കുന്നുകളുടെ സവിശേഷതയായിരുന്ന പുരപ്പുല്ലുകളുടെ സമൃദ്ധി ഓർമയാകുന്നു. പാറ പരപ്പുകളോടൊപ്പം ഇല്ലാതാകുന്നത് നൈസർഗിക സൗന്ദര്യം കൂടിയാണ്. മഞ്ഞിലും മഴയിലും വേനലിലും ഇടനാടൻ പാറ പരപ്പുകൾക്ക് ഓരോ നിറമാണ്.
ഇടനാടൻ കുന്നുകളിലെ പുരപ്പുല്ല് സമൃദ്ധി മായുന്നു; ഒപ്പം അനേകം ജീവജാലങ്ങളും - ഇടനാടൻ ചെങ്കൽ കുന്നുകൾ
അനന്യമായ ജൈവ വൈവിധ്യത്തിന്‍റെ കലവറകളാണ് ഇടനാടൻ ചെങ്കൽ കുന്നുകൾ. വിവിധ കാരണങ്ങളാൽ കുന്നുകളും പാറ പരപ്പുകളും ഇല്ലാതാകുകയാണ്. ഒപ്പം അനേകം ജീവജാലങ്ങളും.
ഇടനാടൻ കുന്നുകളിലെ പുരപ്പുല്ല് സമൃദ്ധി മായുന്നു
മഞ്ഞുകാലത്ത് നെയ്പ്പുല്ലെന്ന് വടക്കേ മലബാറുകാർ വിളിക്കുന്ന പുരപ്പുല്ല്, ഇളം കാറ്റില്‍ ഓളം തല്ലുന്ന ഒരു തടാകം പോലെയാകും. മൂന്ന് ദശകങ്ങൾക്കു മുമ്പ് പുര മേയാനായി ഈ പുല്ലാണ് ഉപയോഗിച്ചിരുന്നത്. കുന്നിലെ വിറകും പുല്ലും തോലുമെല്ലാം ആരുടെയെങ്കിലും സ്വത്തായിരുന്നില്ല, എല്ലാവരുടെയുമായിരുന്നു.
അനന്യമായ ജൈവ വൈവിധ്യത്തിന്‍റെ കലവറകളാണ് ഇടനാടൻ ചെങ്കൽ കുന്നുകൾ. വിവിധ കാരണങ്ങളാൽ കുന്നുകളും പാറ പരപ്പുകളും ഇല്ലാതാകുകയാണ്. ഒപ്പം അനേകം ജീവജാലങ്ങളും.