കേരളം

kerala

ETV Bharat / state

സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ് : രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി - ഹരിദാസൻ വധം രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതിയും നഗരസഭ കൗൺസിലറുമായ ലിജേഷ്, പതിനൊന്നാം പ്രതി പ്രജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്

Punnol Haridasan murder case bail of two accused rejected  kannur Haridasan murder case bail rejected  bail pleas of two accused in Punnol Haridasan murder case were rejected  CPM activist Punnol Haridasan murder case  സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ്  പുന്നോൽ ഹരിദാസൻ വധക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി  ഹരിദാസൻ വധം രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി  കണ്ണൂർ പുന്നോൽ ഹരിദാസൻ കേസ്
സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസ്; രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

By

Published : May 7, 2022, 2:29 PM IST

കണ്ണൂർ :സി.പി.എം പ്രവർത്തകൻ പുന്നോൽ ഹരിദാസൻ വധക്കേസിൽ രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ ഒന്നാം പ്രതിയും നഗരസഭ കൗൺസിലറുമായ ലിജേഷ്, പതിനൊന്നാം പ്രതി പ്രജിത്ത് എന്നിവരുടെ ജാമ്യാപേക്ഷയാണ് തലശ്ശേരി ഒന്നാം അഡീഷണൽ ജില്ല സെഷൻസ് ജഡ്‌ജ് എ.വി.മൃദുല തള്ളിയത്.

കേസിൽ ആകെ 17 പ്രതികളാണ് ഉള്ളത്. ഇതിൽ 15 പേർ അറസ്റ്റിലായി. രണ്ട് പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പ്രതികളായ പ്രജീഷും, പി.കെ ദിനേശനും ചേർന്നാണ് ഹരിദാസൻ്റെ കാൽ ഇരുമ്പ് വടി ഉപയോഗിച്ച് അടിച്ച് പരിക്കേൽപ്പിച്ചതെന്നും ഭാര്യയും മകളും നേരിൽ കണ്ടിട്ടുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദം.

പ്രതികളെല്ലാം ബി.ജെ.പി-ആർ.എസ്.എസ് പ്രാദേശിക നേതാക്കളാണെന്നും ഹരിദാസൻ്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവ: പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ. അജിത് കുമാർ ഹാജരായി.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details