തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി - election 2021
പുതുച്ചേരിയില്‍ ബിജെപി മുന്നേറ്റം ഉണ്ടാകില്ലെന്നും. മന്ത്രിസഭ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കിരണ്‍ ബേദിയെ പുതുച്ചേരിയിലേക്ക് അയച്ചതെന്നും മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് പുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി
കണ്ണൂര്‍: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കി മുന്‍ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്. നിലപാട് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുച്ചരിയില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കുന്ന സാഹചര്യം നിലവിലില്ല. പുതുച്ചേരി മന്ത്രിസഭ അട്ടിമറിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ കിരണ്‍ ബേദിയെ പുതുച്ചേരിയിലേക്ക് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Last Updated : Mar 3, 2021, 2:07 PM IST