കേരളം

kerala

ETV Bharat / state

നേതാക്കളുടെ പോർവിളി; സിപിഎം-ബിജെപി സംഘർഷ ഭീതിയിൽ കണ്ണൂർ, സുരക്ഷ വർധിപ്പിച്ച് പൊലീസ്

സ്‌പീക്കർ എ എൻ ഷംസീറിന്‍റെയും പി ജയരാജന്‍റെയും സുരക്ഷ വര്‍ധിപ്പിച്ച് പൊലീസ്. ഇരു രാഷ്‌ട്രീയ പാർട്ടികളും തമ്മിൽ കൊലവിളി പ്രസംഗങ്ങൾ നടത്തുന്നതിനിടെയാണ് പൊലീസ് നടപടി. എന്നാൽ കൊലവിളി പ്രസംഗത്തിൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

provoking statements of cpm and bjp party updation  provoking statements of cpm and bjp  provoking slogans kannur  kannur cpm bjp  kannur cpm bjp issue  p jayarajan  a n shamseer  kannur cpm bjp threat  സിപിഎം ബിജെപി സംഘർഷഭീതിയിൽ കണ്ണൂർ  കണ്ണൂർ സിപിഎം ബിജെപി സംഘർഷം  സിപിഎം ബിജെപി  സിപിഎം ബിജെപി കണ്ണൂർ  കണ്ണൂർ സംഘർഷ സാധ്യത  കണ്ണൂർ രാഷ്‌ട്രീയ സംഘർഷം  കണ്ണൂരിൽ സിപിഎം ബിജെപി കൊലവിളി  കൊലവിളി പ്രസംഗങ്ങൾ
kannur

By

Published : Jul 29, 2023, 10:39 AM IST

Updated : Jul 29, 2023, 1:12 PM IST

കണ്ണൂർ :കണ്ണൂരിലെ രാഷ്‌ട്രീയസ്ഥിതി സംഘർഷ ഭീതിയിൽ. കുറച്ചു ദിവസങ്ങളായി സിപിഎമ്മും ബിജെപിയും പോർവിളികളുമായി രംഗത്തെത്തിയതോടെയാണ് ജില്ലയിൽ സംഘർഷ സാധ്യത ഉയർന്നത്. കൊലവിളി പ്രസംഗങ്ങൾക്ക് പിന്നാലെ സ്‌പീക്കർ എ എൻ ഷംസീറിനും സിപിഎം നേതാവ് പി ജയരാജനും പൊലീസ് സുരക്ഷ വർധിപ്പിച്ചു.

സംയമനം പാലിച്ചുകൊണ്ട് സംഘർഷം ഉണ്ടാകാതിരിക്കാനാണ് ഇരുവിഭാഗങ്ങളിലെയും നേതാക്കളുടെ ശ്രമം. പാർട്ടി നേതൃത്വങ്ങളും ഇതിൽ ശ്രദ്ധചെലുത്തുന്നുമുണ്ട്. പ്രകോപനങ്ങൾ ഉണ്ടാക്കാതിരിക്കാനും സംയമനം പാലിക്കാനുമാണ് നേതാക്കൾ അണികൾക്ക് നൽകുന്ന നിർദേശം.

സംഘർഷത്തിനില്ലെന്നും പി ജയരാജന്‍റെ നിലപാടിനെ തള്ളുന്നതായും യുവമോർച്ച സംസ്ഥാന പ്രസിഡന്‍റ് പ്രഫുൽ കൃഷ്‌ണ പ്രതികരിച്ചിരുന്നു. പി ജയരാജന്‍റെ വിവാദ പരാമർശം ഭീഷണിയല്ലെന്നും മോർച്ചയോട് ചേർത്ത് മോർച്ചറി പറഞ്ഞത് പ്രാസഭംഗിയുള്ള പ്രയോഗമാണെന്നുമായിരുന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍റെ മറുപടി.

സ്‌പീക്കർ എ എൻ ഷംസീറിനും പി ജയരാജനും സുരക്ഷ വർധിപ്പിച്ചു : ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. സുരക്ഷ ഉദ്യോഗസ്ഥരുടെ എണ്ണവും വർധിപ്പിച്ചു. ഭീഷണി പ്രസംഗങ്ങൾക്ക് പിന്നാലെയാണ് തീരുമാനം. വാർത്തകളിൽ മിതത്വം പാലിക്കാൻ പൊലീസിന്‍റെ അഭ്യർഥനയുമുണ്ട്.

കേസെടുക്കാതെ പൊലീസ് :ഇത്തരം കൊലവിളി പ്രസംഗങ്ങൾ നടത്തിയിട്ടും ഇരു വിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസ് എടുത്തിട്ടില്ല. യുവമോർച്ച നേതാവിന്‍റെ ഭീഷണിയിൽ സിപിഎം പരാതി നൽകിയിട്ടില്ല. പി ജയരാജൻ നടത്തിയ ഭീഷണിക്കെതിരെ യുവമോർച്ച നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുമില്ല.

കൊലവിളി പ്രസംഗങ്ങൾ : പി ജയരാജനും ഷംസീറിനുമെതിരെയാണ് ബിജെപി പ്രവർത്തകർ കൊലവിളി മുദ്രാവാക്യം നടത്തിയത്. 'കയ്യും തലയും വെട്ടി കാളീപൂജ നടത്തും' എന്നാണ് മാഹി പള്ളൂരില്‍ നടന്ന ബിജെപി പ്രതിഷേധത്തിനിടയിലെ ഭീഷണി.

പുരാണ കഥകളും ശാസ്‌ത്രവും പരാമര്‍ശിച്ചു കൊണ്ട് നടത്തിയ കേരള നിയമസഭ സ്‌പീക്കർ എഎൻ ഷംസീറിന്‍റെ പ്രസംഗത്തെ തുടര്‍ന്നാണ് തലശ്ശേരിയിലെ കൊലവിളികളുടെ ആരംഭം. ഗണപതിയെ അപമാനിച്ച് സംസാരിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം യുവമോര്‍ച്ച സംസ്ഥാന ജനറല്‍. സെക്രട്ടറി ഗണേഷാണ് ഷംസീറിനെതിരെ ആദ്യം ഭീഷണി മുഴക്കി തലശ്ശേരിയില്‍ പ്രസംഗിച്ചത്.

കോളജ് അധ്യാപകന്‍ ടി ജെ ജോസഫിന്‍റെ കൈ പോയത് പോലെ കൈ പോവില്ലെന്ന വിശ്വാസമായിരിക്കാം ഷംസീറിനെന്നും എല്ലാകാലത്തും ഹിന്ദു സമൂഹം അങ്ങനെ നിന്നുകൊള്ളണമെന്ന് കരുതരുതെന്നും ഗണേഷ് പ്രസംഗിച്ചിരുന്നു. ഗണേഷിന്‍റെ പ്രസംഗത്തിന് മറുപടി ആയാണ് പി ജയരാജന്‍ രംഗത്തെത്തിയത്. ഷംസീറിനെതിരെ കയ്യോങ്ങിയാല്‍ യുവമോര്‍ച്ചക്കാരന്‍റെ സ്ഥാനം മോര്‍ച്ചറിയില്‍ ആയിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു പി ജയരാജന്‍റേത്.

ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്നത് വ്യാമോഹം മാത്രമെന്നും ഇതിനെതിരെ ശക്തമായ യുവജന ചെറുത്ത് നിൽപ്പുണ്ടാകുമെന്നും പി ജയരാജൻ പറഞ്ഞു. തലശ്ശേരിയിൽ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൂട്ടായ്‌മ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവേയാണ് ജയരാജന്‍റെ പ്രസ്‌താവന. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധിയാണ് ഷംസീർ. കൂടാതെ ഭരണഘടന പദവിയിലിരിക്കുന്ന ഒരു വ്യക്തി കൂടിയാണദ്ദേഹം. കാര്യങ്ങൾ അറിയാതെ വെറുതെ സംസാരിക്കുന്ന ഒരാൾ അല്ല ഷംസീർ എന്നും ജയരാജന്‍ പറഞ്ഞു. ഷംസീറിനെതിരെ സംസാരിക്കുമ്പോൾ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇതിനു പിന്നാലെയാണ് നാട് നീളെ ഇരു വിഭാഗങ്ങളും തമ്മിൽ കൊലവിളി ഉയരുന്നത്.

Also read :'ഷംസീറിന് നേരെ കയ്യോങ്ങിയാല്‍ സ്ഥാനം മോര്‍ച്ചറിയില്‍': വിവാദ പ്രസ്‌താവനയുമായി പി ജയരാജന്‍

Last Updated : Jul 29, 2023, 1:12 PM IST

ABOUT THE AUTHOR

...view details