കണ്ണൂര്‍ : ഉള്ളി വില കൂടുന്നതില്‍ വേറിട്ട പ്രതിഷേധവുമായി പാചക തൊഴിലാളി യൂണിയൻ. ഉള്ളി ഇല്ലാത്ത ബിരിയാണി വിളമ്പിയാണ് പാചക തൊഴിലാളി യൂണിയൻ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ജനങ്ങൾക്ക് പുതിയ സന്ദേശം എന്ന നിലയിലാണ് കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ ( കെ എസ് സി ഡബ്ലൂ യു ) കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയത്.
പിടിച്ചാല്‍ കിട്ടാതെ ഉള്ളി വില; ഉള്ളിയില്ലാത്ത ബിരിയാണിയുമായി പ്രതിഷേധം - കണ്ണൂര്‍
കേരളാ സ്റ്റേറ്റ് കുക്കിങ്ങ് വർക്കേഴ്സ് യൂണിയൻ ( കെ എസ് സി ഡബ്ലൂ യു ) കണ്ണൂർ കലക്ട്രേറ്റിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്.
ഉള്ളി വില കൂടുന്നതില്‍ ഉള്ളി ഇല്ലാത്ത ബിരിയാണിയുണ്ടാക്കി പ്രതിഷേധം
വർധിച്ചു വരുന്ന ഉള്ളി വിലയിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഇടപെടുന്നില്ലെന്ന് ആരോപിച്ച് റോഡരികിൽ ബിരിയാണിയുണ്ടാക്കി വിതരണം ചെയ്താണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. ഉള്ളി ഇടാത്ത ബിരിയാണി ഉണ്ടാക്കാൻ പാചക തൊഴിലാളികള്‍ പഠിക്കുകയാണെന്നും തൊഴിലാളികള്‍ പറഞ്ഞു. വിലക്കയറ്റം കാരണം പാചക തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ പണിയെടുക്കാനാകുന്നില്ലെന്നും അവര്‍ ആരോപിച്ചു. അന്യസംസ്ഥാനങ്ങളിലെ ഉള്ളി കൃഷി ഇടങ്ങൾ കോർപ്പറേറ്റ് മുതലാളിമാരുടെ കയ്യിലാണെന്നും തൊഴിലാളികൾ ആരോപിച്ചു.
Last Updated : Dec 11, 2019, 5:33 PM IST