കേരളം

kerala

ETV Bharat / state

കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരായ സമരം ശക്തമാകുന്നു - കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരായ സമരം ശക്തമാകുന്നു

പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി തലോത്ത് വയലിൽ 86 ഏക്കർ നെൽവയൽ നികത്തിയാണ് പെട്രോളിയം പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി പ്രദേശവാസികൾ ജനകീയ സമരത്തിലാണ്

കണ്ടങ്കാളി പെട്രോളിയം പദ്ധതി

By

Published : Oct 31, 2019, 4:37 PM IST

Updated : Oct 31, 2019, 5:24 PM IST

കണ്ണൂർ: കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരെയുള്ള സമരം ശക്തമാക്കി സമരസമിതി. മൂന്ന് വർഷത്തോളായി കണ്ടങ്കാളി പെട്രോളിയം പദ്ധതിവിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടക്കുന്ന പ്രക്ഷോഭപരിപാടിയാണ് ശക്തമാക്കുന്നത്. ഇതിന്‍റെ ഭാഗമായി നവംബർ ഒന്ന് മുതൽ പയ്യന്നൂർ സ്പെഷ്യൽ തഹസിൽദാർ ഓഫീസിന് മുന്നിൽ സമരസമിതി അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. കണ്ടങ്കാളി പെട്രോളിയം പദ്ധതി ഉപേക്ഷിക്കുക, ലാന്‍റ് അക്വിസിഷൻ നടപടികൾ നിർത്തിവെക്കുക, സ്പെഷ്യൽ തഹസിൽദാർ ഓഫീസ് അടച്ച് പൂട്ടുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സത്യാഗ്രഹം. എൻഡോസൾഫാൻ വിരുദ്ധ സമരനായിക ലീലാകുമാരിഅമ്മ സത്യാഗ്രഹസമരം ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക പരിസ്ഥിതി രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

കണ്ടങ്കാളി പെട്രോളിയം പദ്ധതിക്കെതിരായ സമരം ശക്തമാകുന്നു

പയ്യന്നൂർ നഗരസഭയിലെ കണ്ടങ്കാളി തലോത്ത് വയലിൽ 86 ഏക്കർ നെൽവയൽ നികത്തിയാണ് പെട്രോളിയം പദ്ധതി നടപ്പിലാക്കുന്നത്. ഇത്രയും ഏക്കർ നെൽവയൽ മണ്ണിട്ട് ഉയർത്തുന്നതിന് ചെങ്കൽ കുന്നുകൾ ഇടിച്ച് ലക്ഷക്കണക്കിന് ലോഡ് മണ്ണ് കൊണ്ടുവരേണ്ടി വരും. കുന്നുകൾ ഇടിക്കുന്നതും വയലുകൾ നികത്തുന്നതും വഴി പദ്ധതി ബാധിത മേഖലയിലെ 17 പഞ്ചായത്തുകളെ വരൾച്ചയും വെള്ളപ്പൊക്കവും ബാധിക്കുമെന്നും ഭാരവാഹികൾ വാർത്താസമ്മേനത്തിൽ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കെ.രാമചന്ദ്രൻ, അപ്പുക്കുട്ടൻ കാരയിൽ, മണിരാജ് വട്ടക്കൊവ്വൽ, കെ.പി.വിനോദ്, അത്തായിബാലൻ എന്നിവർ പങ്കെടുത്തു.

Last Updated : Oct 31, 2019, 5:24 PM IST

ABOUT THE AUTHOR

...view details