കണ്ണൂർ:തളിപ്പറമ്പിൽ പൗരത്വഭേദഗതി നിയമത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം തീർത്തു. വൈകിട്ട് അഞ്ചു മുതൽ രാത്രി 10 മണി വരെയാണ് 'മാറ്റി നിർത്തിയാലും ഞങ്ങൾ ചേർന്നിരിക്കും' എന്ന സന്ദേശമുയർത്തി സാംസ്‌കാരിക പ്രതിരോധ യാത്ര സംഘടിപ്പിച്ചത്.
പൗരത്വനിയമത്തിനെതിരെ കണ്ണൂരിൽ പ്രതിരോധയാത്ര - കണ്ണൂരിൽ പ്രതിരോധയാത്ര
തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ മുഹമ്മദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു
കണ്ണൂരിൽ
തളിപ്പറമ്പ് ടൗൺ സ്‌ക്വയറിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ മുഹമ്മദ് അള്ളാംകുളം ഉദ്ഘാടനം ചെയ്തു. കെ ബിജുമോൻ അധ്യക്ഷത വഹിച്ചു. ത്വാഹാ മാടായി, മാധവൻ പുറച്ചേരി, ഷെറിൻ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ചീഫ് കോർഡിനേറ്റർ ഷെരീഫ് ഈസ, കുറിയാലി സിദ്ദിഖ്, റിയാസ് കെ എം ആർ, പ്രബിലേഷ് തുടങ്ങിയവർ സാംസ്‌കാരിക ഘോഷയാത്രക്ക് നേതൃത്വം നൽകി.