കേരളം

kerala

ETV Bharat / state

പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം - pocso case kannur

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രഷിൽ

പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം  പോക്‌സോ കേസ്  പോക്‌സോ കേസ് പ്രതി  കെയർ ടേക്കർ  കണ്ണൂർ  protest against appointment of the pocso case defendant  appointment of the pocso case defendant  pocso case  pocso case kannur  kannur
പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം

By

Published : Feb 8, 2021, 12:08 PM IST

കണ്ണൂര്‍:കണ്ണൂർ കോർപറേഷന് കീഴിലെ ശ്രീനാരായണ പാർക്കിൽ പോക്‌സോ കേസ് പ്രതിയെ കെയർ ടേക്കറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ 2016ൽ ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പ്രഷിലിനെ പാർക്കിന്‍റെ പരിപാലകനാക്കിയതിനെതിരെയാണ് പ്രതിഷേധം.

കേസിൽ വിചാരണ നടന്നു കൊണ്ടിരിക്കെയാണ് കോർപറേഷന് കീഴിലെ പാർക്കിൽ നിയമനം നടത്തിയിരിക്കുന്നത്. യാതൊരു അന്വേഷണവും നടത്താതെ പോക്‌സോ കേസ് പ്രതിയെ സർക്കാർ സ്ഥാപനത്തിന് കീഴിലുള്ള പാര്‍ക്കില്‍ നിയമിച്ചത് കോണ്‍ഗ്രസ് കൗണ്‍സിലർ പി.കെ രാഗേഷിന്‍റെ നിർദേശം അനുസരിച്ചാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

എന്നാൽ പത്രത്തിലെ പരസ്യം കണ്ട് വന്ന വ്യക്തിയാണ് പ്രഷിലെന്നും താൽക്കാലിക അടിസ്ഥാനത്തിലെ നിയമനം ആയതുകൊണ്ട് ഉദ്യോഗാർഥികളുടെ വിവരങ്ങൾ ശേഖരിച്ചില്ലെന്നുമാണ് കോർപറേഷന്‍റെ വിശദീകരണം. വിഷയത്തിൽ സിപിഎം ജില്ല കമ്മറ്റി ഇടപെട്ടതോടെ കെയര്‍ ടേക്കറെ പുറത്താക്കാൻ കോർപറേഷൻ ഉത്തരവിറക്കി.

ABOUT THE AUTHOR

...view details