കണ്ണൂർ : സ്ത്രീകളുടെ ആധ്യാത്മിക വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ ഷെയർ ചെയ്‌ത പള്ളി വികാരിക്കെതിരെ പരാതി. അടയ്ക്കാത്തോട് സെന്‍റ് ജോസഫ് കാത്തലിക് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്തിനെതിരെയാണ് പരാതി ഉയർന്നത്. വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്ള മാതൃവേദി എന്ന ഗ്രൂപ്പിലേക്കാണ് പുരോഹിതൻ വീഡിയോ അയച്ചത്.
കണ്ണൂരില്‍ സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് പള്ളിവികാരി ; തിരിച്ചയച്ചതിലെ പിശകെന്ന് വിശദീകരണം
വികാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചു
സ്ത്രീകളുടെ ആധ്യാത്മിക ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോ അയച്ച് പള്ളിവികാരി
മാതൃവേദി സംഘടനയുടെ ഡയറക്‌ടറാണ് ഫാദർ സബാസ്റ്റ്യൻ കീഴേത്ത്. വികാരിക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാർ മാനന്തവാടി ബിഷപ്പിനെ സമീപിച്ചിട്ടുണ്ട്. പരാതിയെ തുടർന്ന് വൈദികനെ രൂപത ആസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചതായി പിആർഒ സാലു എബ്രഹാം അറിയിച്ചു.
അതേസമയം മറ്റൊരു വൈദികൻ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോൾ പിശക് പറ്റിയതാണെന്നാണ് ഫാദർ സെബാസ്റ്റ്യൻ കീഴേത്തിന്‍റെ വിശദീകരണം.