കേരളം

kerala

ETV Bharat / state

രാഷ്‌ട്രപതി ഇന്ന് കണ്ണൂരിൽ - ഏഴിമല നാവിക അക്കാദമി

ഏഴിമല നാവിക അക്കാദമിക്ക് പ്രസിഡന്‍റ്സ് കളര്‍ പുരസ്‌കാരം സമ്മാനിക്കുന്നതിനായാണ് രാഷ്‌ട്രപതി എത്തുന്നത്

രാഷ്‌ട്രപതി

By

Published : Nov 19, 2019, 11:17 AM IST

കണ്ണൂർ: രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകീട്ട് 4.30ന് കണ്ണൂരിലെത്തും. മികച്ച സേവനങ്ങള്‍ പരിഗണിച്ച് സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്‍റ്സ് കളര്‍ പുരസ്‌കാരം ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിക്കുന്നതിനായാണ് രാഷ്‌ട്രപതി എത്തുന്നത്. നാവിക സേനാ കേഡറ്റുമാരുടെ പരേഡിനും രാഷ്‌ട്രപതി സാക്ഷ്യം വഹിക്കും. കേരള ഗവര്‍ണര്‍, സംസ്ഥാന മന്ത്രിമാര്‍, നാവിക സേനാ മേധാവി, പാര്‍ലമെന്‍റ് അംഗങ്ങള്‍, മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ABOUT THE AUTHOR

...view details