കണ്ണൂർ :റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്‌ഡ് ഓട്ടോ സംവിധാനവുമായി (Prepaid auto service kannur railway station) ബന്ധപ്പെട്ട വിഷയം മേയറും എംഎൽഎയും തമ്മിലുള്ള തുറന്ന പോരിലേക്ക് നീങ്ങുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ (Kannur railway station) പ്രീപെയ്‌ഡ് കൗണ്ടർ വരുന്നത് സംയുക്ത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും മറ്റ് സംഘടന നേതാക്കളും സ്വാഗതം ചെയ്‌തിരുന്നു. എന്നാൽ, കൗണ്ടറുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യേണ്ടത് തൊഴിലാളി സംഘടനകളെക്കൂടി ഉള്‍ക്കൊള്ളിച്ചാണെന്നിരിക്കെ മറിച്ച് സംഭവിച്ചതിലാണ് മേയര്‍ എംഎല്‍എക്കെതിരെ തിരിഞ്ഞത് (kannur Mayor against MLA).
കഴിഞ്ഞ ദിവസം നടന്ന പ്രീപെയ്‌ഡ് കൗണ്ടര്‍ ഉദ്ഘാടനം പോലും തൊഴിലാളി സംഘടനകൾ അറിഞ്ഞിരുന്നില്ലെന്നും രേഖാമൂലം നൽകിയ ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെട്ടില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഇതാണ് മേയറെ ചൊടിപ്പിക്കാൻ കാരണമായത്. യഥാർഥത്തിൽ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്‌ഡ് ഓട്ടോ സംവിധാനം കുളമാക്കിയത് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയും പൊലീസും ചേർന്നാണെന്നാണ് മേയറുടെ കുറ്റപ്പെടുത്തല്‍.
ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അധ്യക്ഷൻ മേയർ ആണ്. കൗണ്ടർ തുറക്കാൻ കമ്മിറ്റി തീരുമാനിച്ചിരുന്നതാണെന്നും ഇതിനായി ടൗൺ പരിധിയും നിരക്കും പുതുക്കി നിശ്ചയിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തുകയും ചെയ്‌തതാണ്. ഇതിനിടെയിൽ എംഎൽഎ ഇടപെട്ട് കൗണ്ടർ കാര്യം കോർപറേഷനെയോ ട്രാഫിക് കമ്മിറ്റിയോ അറിയിച്ചില്ല. ഓട്ടോറിക്ഷ തൊഴിലാളികളെ പോലും അറിയിക്കാതെയായിരുന്നു ഉദ്ഘാടനമെന്നും കണ്ണൂര്‍ മേയര്‍ ആരോപിച്ചു.
ALSO READ | Stray Dog Menace | തെരുവുനായ കുറുകെ ചാടി ; കോഴിക്കോട്ട് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു