കേരളം

kerala

ETV Bharat / state

പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്ന് തിരിച്ചു വിളിച്ചത് തെരഞ്ഞെടുപ്പ് ചുമതലകൾക്ക്; എം.വി ജയരാജൻ - av jayarajan

ഔദ്യോഗിക പദവിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അങ്ങനെ തീരുമാനം എടുത്തതെന്ന് സിപിഎം

പ്രകാശൻ മാസ്റ്റർ  എം.വി ജയരാജൻ  സിപിഎം  cpm kannur  av jayarajan  prakashan master
പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്ന് തിരിച്ചു വിളിച്ചത് തെരഞ്ഞെടുപ്പ് ചുമതലകൾക്ക്; എം.വി ജയരാജൻ

By

Published : Jan 13, 2021, 2:28 PM IST

കണ്ണൂർ:തെരഞ്ഞെടുപ്പ് ചുമതലകൾ നിർവഹിക്കുന്നതിനാണ് എം. പ്രകാശൻ മാസ്റ്ററെ വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്ന് തിരിച്ചു വിളിച്ചതെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ഔദ്യോഗിക പദവിയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയാത്തതുകൊണ്ടാണ് പാർട്ടി സംസ്ഥാന കമ്മിറ്റി അങ്ങനെ തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പ് മുന്നൊരുങ്ങളുടെ ഭാഗമായി ജില്ലയിൽ ബൂത്ത് തലം വരെയുള്ള കമ്മിറ്റികൾ രൂപീകരിച്ച് വരികയാണെന്നും എം.വി ജയരാജൻ പറഞ്ഞു.

പ്രകാശൻ മാസ്റ്ററെ പ്രൈവറ്റ് സെക്രട്ടറി പദവിയിൽ നിന്ന് തിരിച്ചു വിളിച്ചത് തെരഞ്ഞെടുപ്പ് ചുമതലകൾക്ക്; എം.വി ജയരാജൻ

കണ്ണൂർ മാട്ടൂൽ പഞ്ചായത്തിൽ സ്ഥിരം സമിതി തെരഞ്ഞെടുപ്പിൽ സിപിഎം-എസ്‌ഡിപിഐ സഖ്യം ഉണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. വർഗീയ കക്ഷികളുമായി യാതൊരു സഖ്യവും സിപിഎം ഉണ്ടാക്കില്ല. മാട്ടൂലിൽ സ്ഥിരം സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി നറുക്കെടുപ്പിലൂടെയാണ് പരാജയപ്പെട്ടത്. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ സ്ഥിരം സമിതികളിൽ യുഡിഎഫാണ് എസ്‌ഡിപിഐയുടെ പിന്തുണ തേടിയതെന്നും എം.വി ജയരാജൻ കുറ്റപ്പെടുത്തി.

ABOUT THE AUTHOR

...view details