പട്ടുവത്ത് തെരുവുനായ ശല്യം കാരണം കോഴി വളര്‍ത്തല്‍ പ്രതിസന്ധിയില്‍ - street dog annoyance news
രാത്രികാലങ്ങളിലാണ് തെരുവുനായ്‌ക്കള്‍ കൂട് തകര്‍ത്ത് തെരുവ് നായ്‌ക്കളെ അക്രമിക്കുന്നത്
കണ്ണൂര്‍: തളിപ്പറമ്പ് പട്ടുവത്തെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ ശല്യം കാരണം കോഴി വളര്‍ത്തല്‍ ഉപജീവനമാര്‍ഗമാക്കിയവര്‍ പ്രതിസന്ധിയില്‍. രാത്രി കാലങ്ങളിൽ തെരുവു നായ്ക്കള്‍ കോഴിക്കൂടുകൾ തകർക്കുന്നതും കോഴികളെ അക്രമിക്കുന്നതും കാരണം വൻ സാമ്പത്തിക നഷ്‌ടമാണ് കർഷകർ നേരിടുന്നത്.
വെള്ളിയാഴ്ച പുലർച്ചെ മുറിയാത്തോടിലെ റിട്ട. എസ്ഐ ടിപി രാധാകൃഷ്ണന്‍റെയും മാധവ് നഗറിൽ താമസിക്കുന്ന തളിപ്പറമ്പ് ജോയിന്‍റ് ബിഡിഒ മീറാഭായിയുടെയും കോഴിക്കൂട് തകർത്ത് തെരുവുനായ്ക്കൾ തകര്‍ത്തിരുന്നു. ഉപജീവനമാർഗത്തിനായി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുള്ളവർ കോഴികളെ വളർത്തുന്നുണ്ട്. ഇവര്‍ തെരുവുനായ്ക്കളുടെ ശല്യം കാരണം ഭീതിയിലാണ്.