കണ്ണൂര്‍:നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാഹിയിൽ പൊലീസ് പരിശോധന കർശനമാക്കി. മാഹി-കേരള അതിർത്തി പങ്കിടുന്ന ആറ് സ്ഥലങ്ങളിലാണ് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉൾപ്പെടെയുള്ള സംഘം പരിശോധന നടത്തുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വ്യാപകമായി പണവും മറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന കർശനമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പ്; മാഹിയില്‍ പൊലീസ് പരിശോധന ശക്തമാക്കി - mahe
തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വ്യാപകമായി പണവും മറ്റും കടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധന ശക്തമാക്കിയത്
മാഹിയില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി
മാഹിയുമായി അതിർത്തി പങ്കിടുന്ന പൂഴിത്തല, മാഹിപ്പാലം, മാക്കുനി, കോപ്പാലം, പാറാൽ, ചൊക്ലി തുടങ്ങിയ സ്ഥലങ്ങളിലാണ് 24 മണിക്കൂറും പരിശോധനകൾ നടത്തുന്നത്. പൊലീസ് പരിശോധനയ്ക്കിടെ കഴിഞ്ഞ ദിവസം 18 കിലോ സ്വർണവും മദ്യവും പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് മാഹി സിഐ ആടൽ അരശൻ പറഞ്ഞു. കൂടാതെ മാഹി മേഖലയിൽ 24 മണിക്കൂറും പട്രോളിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
Last Updated : Mar 6, 2021, 12:57 PM IST