കണ്ണൂര്‍: റെയിൽവേ പാളത്തിലൂടെ നടന്ന് പോകവെ കാല്‍വഴുതി പുഴയില്‍ വീണ മധ്യവയസ്‌കന് രക്ഷകരായി കോസ്റ്റല്‍ പൊലീസ്. ഇന്നലെ (03-08-2022) ആണ് വളപട്ടണം റെയിൽവേ പാളത്തിലൂടെ നടന്നുപോകുകയായിരുന്ന പൊയ്ത്തുംകടവ് സ്വദേശി ചന്ദ്രൻ (52) ആണ് അബദ്ധത്തില്‍ പുഴയില്‍ വീണത്. അപകടവിവരം അറിഞ്ഞെത്തിയ കോസ്റ്റല്‍ പൊലീസ് സാഹസികമായാണ് ചന്ദ്രനെ രക്ഷപ്പെടുത്തിയത്.
video: സാഹസികരായി, രക്ഷകരായി കോസ്റ്റല്‍ പൊലീസ്: പുഴയില്‍ വീണയാൾ ജീവിതത്തിലേക്ക് - valpattanam railway bridge
വളപട്ടണം റെയിൽവേ പാളത്തിലൂടെ നടന്നുപോകുകയായിരുന്ന പൊയ്ത്തുംകടവ് സ്വദേശി ചന്ദ്രൻ (52) ആണ് അബദ്ധത്തില്‍ പുഴയില്‍ വീണത്.
Etv Bhaറെയില്‍വെ പാലത്തിലൂടെ പോകവെ കാല്‍ വഴുതി പുഴയില്‍ വീണു, 52 കാരനെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്rat
പുഴയില്‍ നിന്നും രക്ഷപ്പെടുത്തിയ ചന്ദ്രനെ വളപട്ടണം ബോട്ട് ജെട്ടിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷ ദൗത്യത്തിന് കോസ്റ്റൽ പൊലീസ് സംഘത്തിലെ എസ്.ഐ കൃഷ്‌ണൻ, എ.എസ്.ഐ പുരുഷോത്തമൻ തുടങ്ങിയവരാണ് നേതൃത്വം നല്‍കിയത്.