അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ് - kannur
അമാൻ ഗോൾഡ് എംഡി രാമന്തളി വടക്കുമ്പാട്ടെ പി കെ മൊയ‌്തു ഹാജിക്കെതിരെയാണ് കേസ്. ഇയാളെ കൂടാതെ എട്ട് ഡയറക്ടർമാർ കൂടി സ്ഥാപത്തിനുണ്ട്. ഇതിൽ ഒരാൾ നാടുവിട്ടെന്നും മറ്റുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
കണ്ണൂർ: കാസർകോട് ഫാഷൻ ഗോൾഡ് തട്ടിപ്പിന് സമാനമായി നടന്ന പയ്യന്നൂരിലെ അമാൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ കൂടുതൽ കേസുകൾ രേഖപ്പെടുത്തി പൊലീസ്. പത്ത് നിക്ഷേപകർ നൽകിയ കേസിൽ കഴിഞ്ഞ ദിവസം മൂന്ന് കേസ് രജിസ്ട്രർ ചെയ്ത പൊലീസ് പുതുതായി മൂന്ന് കേസുകൾ കൂടി രജിസ്ട്രർ ചെയ്തു. ലാഭവിഹിതം ഉൾപ്പെടെ തിരിച്ച് നൽകാമെന്ന വ്യവസ്ഥയിൽ സ്വീകരിച്ച നിക്ഷേപം തിരിച്ച് നൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പയ്യന്നൂർ പൊലീസ‌് കേസെടുത്തത്. അമാൻ ഗോൾഡ് എംഡി രാമന്തളി വടക്കുമ്പാട്ടെ പി കെ മൊയ‌്തു ഹാജിക്കെതിരെയാണ് കേസ്. ഇയാളെ കൂടാതെ എട്ട് ഡയറക്ടർമാർ കൂടി സ്ഥാപത്തിനുണ്ട്. ഇതിൽ ഒരാൾ നാടുവിട്ടെന്നും മറ്റുള്ളവരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.