കേരളം

kerala

ETV Bharat / state

മണൽ കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഉപേക്ഷിച്ച ലോറി പിടിച്ചെടുത്തു - മണൽ കടത്ത് വാർത്തകൾ

ശനിയാഴ്ച പുലർച്ചയോടെ കുപ്പം പാലത്തിന് സമീപമാണ് മണൽ ലോറി ഉപേക്ഷിച്ച് മണൽ കടത്ത് സംഘം പുഴയിലേക്ക് ചാടി രക്ഷപ്പെട്ടത്

Police found an abandoned lorry while transporting sand  മണൽ കടത്ത് വാർത്തകൾ  Sand smuggling news in thalipparamp
മണൽ കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഉപേക്ഷിച്ച ലോറി പിടിച്ചെടുത്തു

By

Published : Mar 13, 2021, 6:32 PM IST

കണ്ണൂർ:തളിപ്പറമ്പ് കുപ്പത്ത് മണൽ കടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഉപേക്ഷിച്ച ലോറി പരിയാരം പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചയോടെ കുപ്പം പാലത്തിന് സമീപമാണ് മണൽ ലോറി ഉപേക്ഷിച്ച് മണൽ കടത്ത് സംഘം പുഴയിലേക്ക് ചാടി രക്ഷപ്പെട്ടത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

രാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസിനെ കണ്ട് മണൽ വാരുന്നവര്‍ പുഴയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പരിയാരം പൊലീസ് സ്റ്റേഷൻ പരിധിയിൽ രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു. ഉപേക്ഷിക്കപ്പെട്ട ലോറി എസ് ഐ ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നെത്തിയ ക്രയിൻ ഉപേയാഗിച്ച് സ്റ്റേഷനിലേക്ക് മാറ്റി. അനധികൃത മണൽ കടത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details