കണ്ണൂർ:തളിപ്പറമ്പ് തൃച്ചംബരത്ത് സ്കൂൾ ബസിന്‍റെ ബാറ്ററി മോഷ്‌ടിച്ച കേസിൽ യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. മാങ്ങാട് കൂളിക്കുന്ന് സ്വദേശി റംസാനാണ് പിടിയിലായത്. വിവിധ സ്റ്റേഷനുകളിൽ 40ഓളം കേസുകളിൽ ഇയാൾ പ്രതിയാണ്. 2020 മാർച്ച് 15നാണ് തൃച്ചംബരം യുപി സ്‌കൂളിലെ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച് റംസാൻ മുങ്ങിയത്. കൂടാതെ സ്‌കൂളിന്‍റെ ഓഫീസ് റൂം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ബേക്കൽ പൊലീസ് വാഹന മോഷണക്കേസിൽ റംസാനെ അറസ്റ്റ് ചെയ്തത്.
തൃച്ചംബരത്ത് സ്കൂൾ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു - തൃച്ചംബരത്ത് സ്കൂൾ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച യുവാവ്
2020 മാർച്ച് 15നാണ് തൃച്ചംബരം യുപി സ്‌കൂളിലെ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച് പ്രതി മുങ്ങിയത്
![തൃച്ചംബരത്ത് സ്കൂൾ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു Police arrested youth for stealing a school bus battery in Trichambaram തൃച്ചംബരത്ത് സ്കൂൾ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച യുവാവ് യുവാവിനെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11052182-thumbnail-3x2-asf.jpg)
തൃച്ചംബരത്ത് സ്കൂൾ ബസിന്‍റെ ബാറ്ററി മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
മോഷ്ടിച്ച ബൊലേറോ വാഹനത്തിൽ സഞ്ചരിക്കുന്നതിനിടയിലാണ് പിടിയിലായത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് തൃച്ചംബരത്തെ മോഷണക്കേസിൽ പ്രതിയാണ് റംസാണെന്ന് തെളിഞ്ഞത്. തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. മാസങ്ങൾക്കു മുമ്പ് ലോറി മോഷണക്കേസിൽ വളപട്ടണം പൊലീസും റംസാനെ അറസ്റ്റ് ചെയ്തിരുന്നു. അഞ്ചരക്കണ്ടി കൊവിഡ് സെന്‍ററിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ തടവ് ചാടുകയും ചെയ്തിരുന്നു. വിവിധ സ്റ്റേഷനുകളിലായി 40 ഓളം കേസുകളിൽ പ്രതിയാണ് റംസാൻ.