കേരളം

kerala

ETV Bharat / state

ഹാഷിഷ് ഓയിലും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍ - കണ്ണൂർ

ബംഗളൂരുവില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ കണ്ണൂരിലേക്ക് എത്തിച്ചത്.

ഹാഷിഷ് ഓയിലും, കഞ്ചാവുമായി കണ്ണൂരിൽ യുവാക്കൾ പിടിയിൽ

By

Published : Apr 27, 2019, 11:21 AM IST

കണ്ണൂർ: മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. ഹാഷിഷ് ഓയില്‍, അരക്കിലോ കഞ്ചാവ് എന്നിവ ഇവരില്‍ നിന്ന് പിടികൂടി.
എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി കെ സതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്. കക്കാട് പാലക്കാട് സ്വാമി മഠം കക്കാടൻ ഹൗസിൽ സബിൻ (22 ), തോട്ടട ജിഫ്റ്റി വില്ലയിൽ ജിതിൻ ജോർജ് (21), തോട്ടട ദിനേശ് മുക്കിലെ അജ്നാസ് ക്വാര്‍ട്ടേഴ്സില്‍ നഹാസ് (22) എന്നിവരാണ് പിടിയിലായത്. ബംഗളൂരുവില്‍ നിന്നാണ് യുവാക്കൾ കണ്ണൂരിലേക്ക് ലഹരിവസ്തുക്കള്‍ എത്തിച്ചതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി.

ABOUT THE AUTHOR

...view details