കണ്ണൂർ: പതിനാലുകാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. കുടിയാന്മല ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി ജീവപര്യന്തം തടവും 60,000രൂപ പിഴയും ശിക്ഷ വിധിച്ചത്. നഷ്‌ടപരിഹാരം അടച്ചില്ലെങ്കിൽ ആറുമാസം തടവും അനുഭവിക്കണം. ബീഡികൊണ്ട് കുട്ടിയുടെ കൈവിരൽ പൊള്ളിച്ചതിന് 10 വർഷം കഠിന തടവും പതിനായിരം രൂപ നഷ്‌പരിഹാരവും വിധിച്ചിട്ടുണ്ട്. നഷ്‌ടപരിഹാരം അടച്ചില്ലെങ്കിൽ മൂന്നുമാസം തടവും അനുഭവിക്കണം. നഷ്‌ടപരിഹാര തുക അടക്കുന്ന പക്ഷം അത് ഇരക്ക് നൽകാനാണ് വിധി.
പതിനാലുകാരനെ പീഡിപ്പിച്ച പ്രതിക്ക് ജീവപര്യന്തം - പ്രകൃതി വിരുദ്ധ പീഡനം
ചെളിമ്പറമ്പ് സ്വദേശി താന്നിക്കൽ വീട്ടിൽ സുരേഷിനാണ് തളിപ്പറമ്പ് പോക്സോ കോടതി ജീവപര്യന്തം തടവും 60,000രൂപ പിഴയും ശിക്ഷ വിധിച്ചത്.
പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് ജീവപര്യന്തം
തളിപ്പറമ്പിൽ പോക്സോ കോടതി നിലവിൽ വന്നതിന് ശേഷമുള്ള ഏറ്റവും സുപ്രധാന വിധിയാണിത്. 2015ലാണ് പതിനാലുകാരനായ വിദ്യാർഥിയെ പ്രതി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. തളിപ്പറമ്പ് അതിവേഗ സ്‌പെഷൽ കോടതി ജഡ്‌ജി മുജീബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. തലശേരി പബ്ലിക് പ്രോസിക്യുട്ടർ ബീന കാളിയത്ത്, തളിപ്പറമ്പ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ പി ഷെറിമോൾ ജോസ്, അന്വേഷണ ഉദ്യോഗസ്ഥൻ എ വി ജോൺ എന്നിവരും കോടതിയിൽ ഹാജരായി.