കണ്ണൂര്‍: വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കണ്ണൂർ പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഉപരോധിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ പോക്സോ കേസ് എടുത്തു. പാല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ ഉപരോധ സമരം നടത്തിയത്.
വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറി; അധ്യാപകനെതിരെ പോക്സോ കേസ്, ഉപരോധ സമരം നടത്തി എസ്‌എഫ്ഐ - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത
കണ്ണൂരിലെ പാല ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളോട് അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സ്‌കൂളിന് മുന്നില്‍ ഉപരോധ സമരം
വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറി; അധ്യാപകനെതിരെ പോക്സോ കേസ്, ഉപരോധ സമരം നടത്തി എസ്‌എഫ്ഐ
അധ്യാപകന്‍ അപമര്യാദമായി പെരുമാറുന്നു എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ പ്രധാനാധ്യാപികയോട് പരാതി പറയുകയായിരുന്നു. പ്രധാനാധ്യാപികയുടെ നിര്‍ദേശ പ്രകാരം കുട്ടികളെ തിങ്കളാഴ്‌ച(ഒക്‌ടോബര്‍ 31) കൗണ്‍സിലിങ്ങിന് വിധേയമാക്കുകയും ചെയ്‌തിരുന്നു. അധ്യാപകന്‍ അപമര്യാദയായി പെരുമാറിയെന്ന് കൗണ്‍സിലര്‍ പിടിഎയ്‌ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌കൂളിന് മുന്നില്‍ ഉപരോധം നടത്തിയത്.