കണ്ണൂർ: തളിപ്പറമ്പയിൽ സുഹൃത്തിന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൂവേരി തേറണ്ടിയിലെ പി.വി.ദിഗേഷിനെയാണ്(32) സി.ഐ എൻ.കെ സത്യനാഥന്‍റെ നേതൃത്വത്തിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. അച്ഛനുമായുള്ള സുഹൃത്ത് ബന്ധം മുതലെടുത്ത് ഫോണില്‍ നിരന്തരമായി വിളിച്ച് ബന്ധം സ്ഥാപിച്ച ശേഷമാണ് പ്രതി 15കാരിയായ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ജൂലൈ ഒന്‍പതിന് ഉച്ചക്ക് രണ്ടുമണിയോടെ പെണ്‍കുട്ടി താമസിക്കുന്ന വീടിന് സമീപത്തെ റബ്ബര്‍തോട്ടത്തിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിനു ശേഷം പെണ്‍കുട്ടിയുടെ സ്വഭാവത്തിലുള്ള വ്യത്യാസം ശ്രദ്ധയില്‍പെട്ട മാതാപിതാക്കള്‍ നിര്‍ബന്ധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാള്‍ പിടിയിൽ - kannur
കൂവേരി തേറണ്ടിയിലെ പി.വി.ദിഗേഷിനെയാണ്(32) സി.ഐ എൻ.കെ സത്യനാഥന്‍റെ നേതൃത്വത്തിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; പ്രതി പിടിയിൽ
മെയ് മാസം ആദ്യ വാരവും പിന്നീട് ഒരാഴ്ച്ച കഴിഞ്ഞും ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായും മാതാപിതാക്കൾ നൽകിയ പരാതിയില്‍ പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്യും.
Last Updated : Sep 5, 2020, 7:26 PM IST