കേരളം

kerala

ETV Bharat / state

പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു

ജനുവരി ആദ്യം മുതൽ പ്ലാസ്റ്റിക് നിരോധനം സംസ്ഥാനത്ത് നിലവിൽ വരുന്നതിനാൽ ബദൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രദർശനവും കൺവെൻഷനും സംഘടിപ്പിച്ചത്

പ്ലാസ്റ്റിക് നിരോധനം  പരിയാരം പഞ്ചായത്ത് ജനകീയ കൺവെൻഷന്‍  പ്ലാസ്റ്റിക് ബദൽ ഉൽപ്പന്ന പ്രദർശനം  ഹരിത കേരളം ജില്ലാ മിഷൻ  plastic ban news
പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു

By

Published : Dec 27, 2019, 7:07 PM IST

Updated : Dec 27, 2019, 7:58 PM IST

കണ്ണൂർ: സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി പരിയാരം പഞ്ചായത്ത് ജനകീയ കൺവെൻഷൻ പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. തുണികളും സാരികളും ഉപയോഗിച്ചുള്ള സഞ്ചികള്‍, പാളകൊണ്ടുള്ള പ്ലെയിറ്റ് എന്നിവ പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിച്ചു. ജനുവരി ആദ്യം മുതൽ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുന്നതിനാൽ ബദൽ ഉൽപ്പന്നങ്ങൾ ഉൾക്കൊള്ളിച്ചാണ് പ്രദർശനവും കൺവെൻഷനും നടത്തിയത്. പഞ്ചായത്തിലെ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകൾ, കുടുംബശ്രീ പ്രവര്‍ത്തകര്‍, വ്യാപാരികൾ, അങ്കണവാടി ആശാ ജീവനക്കാർ, യുവജന സംഘടനകൾ തുടങ്ങി വിവിധ മേഘലയിലുള്ളവർ കൺവെൻഷനിൽ പങ്കെടുത്തു.

പ്ലാസ്റ്റിക്ക് നിരോധനത്തിന്‍റെ ഭാഗമായി പ്ലാസ്റ്റിക് ഇതര വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു
Last Updated : Dec 27, 2019, 7:58 PM IST

ABOUT THE AUTHOR

...view details