കേരളം

kerala

ETV Bharat / state

സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബേറ്; ഒടുവില്‍ വാദി പ്രതിയായി - മാഹിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബേറ്

സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ ബിജു, സ്വന്തം സഹായിയെ ഉപയോഗിച്ച് ബോംബ് എറിയുകയായിരുന്നു എന്ന് പൊലീസ്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

മാഹിയിലെ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ബോംബേറ് കേസിൽ വാദി പ്രതിയാകുന്നു

By

Published : Sep 28, 2019, 5:29 PM IST

കണ്ണൂർ:മാഹിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ബോംബെറിഞ്ഞ കേസില്‍ അപ്രതീക്ഷിത വഴിത്തിരിവ്. ബോംബേറിന് ഇരയായ ബ്രാഞ്ച് സെക്രട്ടറിയെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജു, സഹായി റിനോജ് എന്നിവരെയാണ് മാഹി പൊലീസ് സൂപ്രണ്ട് വംശീദര റെഡിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന പന്തക്കൽ ബ്രാഞ്ച് സെക്രട്ടറി ബിജുവിന് നേരെ ബോംബെറിഞ്ഞുവെന്നാണ് പരാതി. തുടർന്ന് ബിജു തലശ്ശേരി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വാദി പ്രതിയായി മാറിയത്.

സംശയത്തിൻ്റെ അടിസ്ഥാനത്തിൽ ബിജുവിന്‍റെ സഹായി റിനോജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്‌തപ്പോഴാണ് റിനോജ് സത്യം വെളിപ്പെടുത്തിയത്. തുടർന്ന് ബിജുവിനെയും വിശദമായി ചോദ്യം ചെയ്‌തതോടെ സത്യം പുറത്തുവന്നു. പ്രതികളെ വൈകീട്ടോടെ മാഹി കോടതിയിൽ ഹാജരാക്കി.

ABOUT THE AUTHOR

...view details