കേരളം

kerala

ETV Bharat / state

പികെ ശ്യാമളയെ അധിക്ഷേപിച്ച സംഭവം : 17 പ്രവർത്തകർക്കെതിരെ സിപിഎം നടപടി - സിപിഎം നടപടി

നടപടി, എ.എൻ ഷംസീർ എംഎൽഎ ചെയർമാനായ കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍.

pk shyamala  social media disciplinary action in cpm  പികെ ശ്യാമള  പികെ ശ്യാമളയെ അധിക്ഷേപിക്കാൻ ശ്രമിച്ച സംഭവം  സിപിഎം നടപടി  disciplinary action in cpm
പികെ ശ്യാമളയെ അധിക്ഷേപിക്കാൻ ശ്രമിച്ച സംഭവം; 17 പ്രവർത്തകർക്കെതിരെ സിപിഎം നടപടി

By

Published : Aug 14, 2021, 5:38 PM IST

കണ്ണൂർ: സിപിഎം ജില്ല കമ്മിറ്റി അംഗം പികെ ശ്യാമളയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ 17 പ്രവർത്തകർക്കെതിരെ സിപിഎം നടപടി. കണ്ണൂർ ജില്ല കമ്മിറ്റി നിയോഗിച്ച സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണിത്.

Also Read: ആന്തൂരിലെ ആത്മഹത്യ : പികെ ശ്യാമള തെറ്റ് ചെയ്തിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ

എ.എൻ ഷംസീർ എംഎൽഎ ചെയർമാനായ കമ്മിറ്റി രണ്ടുപേർക്ക് സസ്പെൻഷനും 15 പേർക്ക് പരസ്യ ശാസനയുമാണ് നിര്‍ദേശിച്ചത്.

രണ്ട് ഏരിയ കമ്മിറ്റി അംഗങ്ങൾ, ആന്തൂർ നഗരസഭ മുൻ -ഭരണ സമിതി അംഗങ്ങൾ, ലോക്കൽ കമ്മിറ്റി- ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരാണ് നടപടിക്ക് വിധേയരായത്.

ആന്തൂർ നഗരസഭ ചെയർ പേഴ്‌സൺ ആയിരിക്കെ പികെ ശ്യാമളക്കെതിരെ പ്രവാസി സാജന്‍റെ ആത്മഹത്യ, വെള്ളിക്കീൽ പാർക്ക്‌ തുടങ്ങിയ വിഷയങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍.

ജില്ല കമ്മിറ്റി അംഗീകരിച്ച നടപടി തളിപ്പറമ്പ് ഏരിയ കമ്മിറ്റിയില്‍ അവതരിപ്പിച്ച് ലോക്കൽ കമ്മിറ്റികളില്‍ റിപ്പോർട്ട്‌ ചെയ്തു.

ABOUT THE AUTHOR

...view details