കണ്ണൂർ :ബോംബാക്രമണമുണ്ടായ പയ്യന്നൂർ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്‌ണദാസ്. ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികളെക്കുറിച്ച് പൊലീസിന് വ്യക്തമായ ധാരണയുണ്ട്. എന്നാല്‍ ആഭ്യന്തര വകുപ്പും സിപിഎമ്മും പൊലീസിൻ്റെ കൈകൾക്ക് കൂച്ചുവിലങ്ങിട്ടതുകൊണ്ടാണ് കുറ്റക്കാരെ പിടികൂടാത്തത്.
രക്തസാക്ഷി ഫണ്ടടക്കം തിരിമറി നടത്തിയ സിപിഎം അക്രമമുണ്ടാക്കി മുഖം രക്ഷിക്കാൻ ശ്രമിക്കുന്നു : പി.കെ കൃഷ്‌ണദാസ് - ബോംബാക്രമണമുണ്ടായ പയ്യന്നൂർ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പി കെ കൃഷ്‌ണദാസ്
ബോംബാക്രമണമുണ്ടായ പയ്യന്നൂർ ആർഎസ്എസ് കാര്യാലയം സന്ദർശിച്ചതിന് പിന്നാലെ സിപിഎമ്മിനെയും സർക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് പി.കെ കൃഷ്‌ണദാസ്
ആർഎസ്എസ് കാര്യാലയത്തിന് നേരെ ഉണ്ടായ ബോംബാക്രമണം: സിപിഎമ്മിനെതിരെ ആരോപണങ്ങളുമായി പി.കെ കൃഷ്‌ണദാസ്
രക്തസാക്ഷി ഫണ്ടടക്കം തിരിമറി നടത്തിയ പയ്യന്നൂരിലെ സിപിഎം അക്രമമുണ്ടാക്കി മുഖം രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും കൃഷ്‌ണദാസ് ആരോപിച്ചു. ജൂലൈ 12 നാണ് പയ്യന്നൂരിലെ ആർഎസ്എസ് കാര്യാലയമായ രാഷ്ട്രഭവൻ അക്രമിക്കപ്പെട്ടത്.