കേരളം

kerala

ETV Bharat / state

'ആത്മാഭിമാനമുള്ളവര്‍ക്ക് വരാം'; കോണ്‍ഗ്രസുകാരെ ക്ഷണിച്ച് പി.കെ കൃഷ്ണദാസ് - disgruntled Congress members

ബി.ജെ.പിയുടെ കവാടം കോണ്‍ഗ്രസുകാര്‍ക്കായി തുറന്നിട്ടിരിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.

PK Krishnadas  Congress members to join BJP  Congress members  ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌ത് പി.കെ കൃഷ്ണദാസ്  ബി.ജെ.പി  കോണ്‍ഗ്രസുകാര്‍  disgruntled Congress members  പി.കെ കൃഷ്ണദാസ്
'ആത്മാഭിമാനമുള്ളവര്‍ക്ക് വരാം'; അസംതൃപ്‌തരായ കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് പി.കെ കൃഷ്ണദാസ്

By

Published : Aug 31, 2021, 5:35 PM IST

കണ്ണൂര്‍: അസംതൃപ്‌തരായി കഴിയുന്ന കോൺഗ്രസ് നേതാക്കളെയും അണികളെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്‌ത് പാര്‍ട്ടി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. ബി.ജെ.പിയുടെ കവാടം അവർക്കായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു.

അസംതൃപ്‌തരായ കോണ്‍ഗ്രസുകാരെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് പി.കെ കൃഷ്ണദാസ്

ആത്മാഭിമാന ബോധമുള്ള, ദേശാഭിമാന ബോധമുള്ള, മൂല്യങ്ങള്‍ മുറുകെ പിടിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കും അണികള്‍ക്കും വേണ്ടി ബി.ജെ.പിയുടെ കവാടം തുറന്നിട്ടിരിക്കുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളില്‍ നിന്നും കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് ഒഴുകികൊണ്ടിരിക്കുകയാണ്.

അതുകൊണ്ടുതന്നെ, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും അണികളും അത്തരമൊരു പാത സ്വീകരിക്കുന്നത് നന്നായിരിക്കും. നിലവിൽ, കോൺഗ്രസിൽ നിന്ന് പുറത്തുപോയ നേതാക്കൾ ആരും സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ:ആർ.എസ്.പി യുഡിഎഫിൽ ഉറച്ചുനിൽക്കും; കെ.മുരളീധരൻ എം.പി

ABOUT THE AUTHOR

...view details