കണ്ണൂർ: ശൈലജ ടീച്ചർക്ക് പിന്തുണയുമായി സോഷ്യല്‍ മീഡിയ കൂട്ടായ്മയായ പി.ജെ ആർമി. ടീച്ചർക്ക് ഒരു അവസരം കൂടി കൊടുത്തു കൂടെ എന്ന ചോദ്യവുമായാണ് പിജെ ആർമിയുടെ ഫേസ്‍ബുക് പോസ്റ്റ്. പാർട്ടി വിമതരല്ല പാർടിക്ക് ഒപ്പം എന്ന ഹാഷ് ടാഗോടു കൂടിയാണ് പോസ്റ്റ്. ഈ കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്തിയ ടീച്ചറമ്മ വഹിച്ച പങ്ക് മറക്കാൻ പറ്റില്ലെന്നും കുറ്റ്യാടിയിൽ പാർട്ടി തിരുത്തിയത് പോലെ ടീച്ചറെ തിരിച്ചു വിളിക്കണമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.
ടീച്ചറെ തിരിച്ചു വിളിക്കണം; പോസ്റ്റുമായി പി.ജെ ആർമി - പിജെ ആര്‍മി
ഈ തീരുമാനം ഒരുപാട് അമ്മ മനസുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്ന് പിജെ ആർമിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
read more:'ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല': ശൈലജ ടീമില്‍ നിന്ന് പുറത്തുപോകുമ്പോൾ.....
പോസ്റ്റിന്‍റെ പൂർണ രൂപം:
കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയേയും തിരികെ വിളിക്കണം. ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചു കേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം. ആരോഗ്യ രംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മ മനസുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.