കണ്ണൂർ: കണ്ണൂർ കടവത്തൂരിൽ കൊല്ലംമുക്കിന് സമീപത്തു നിന്ന‌് പൈപ്പ‌് ബോംബ‌് കണ്ടെത്തി. കണ്ണൂരിൽ നിന്നുള്ള ബോംബ‌് സ‌്ക്വാഡ‌് നടത്തിയ പരിശോധനയിൽ തോട്ടുമ്മൽ മൂസ മാഷുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ‌് ബോംബ‌് കണ്ടെത്തിയത‌്. സ്ഥലത്തിന‌് അതിരുകെട്ടാൻ ജെസിബി ഉപയോഗിച്ച‌് കുഴിയെടുക്കുന്നതിനിടെ സംശയകരമായ നിലയിൽ പൈപ്പ‌് കണ്ടതിനെ തുടർന്നായിരുന്നു പരിശോധന.
കണ്ണൂരിൽ പൈപ്പ‌് ബോംബ‌് കണ്ടെത്തി - കണ്ണൂരിൽ പൈപ്പ‌് ബോംബ‌് കണ്ടെത്തി
സ്ഥലത്തിന‌് അതിരുകെട്ടാൻ ജെസിബി ഉപയോഗിച്ച‌് കുഴിയെടുക്കുന്നതിനിടെ സംശയകരമായ നിലയിൽ പൈപ്പ‌് കണ്ടതിനെ തുടർന്നായിരുന്നു പരിശോധന
കണ്ണൂരിൽ പൈപ്പ‌് ബോംബ‌് കണ്ടെത്തി
ബോംബ് സ്ക്വാഡ് എസ‌്ഐ ടിവി ശശിധരന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയാണ‌് പൈപ്പ് ബോംബ് പുറത്തെടുത്തത്. ഫ്യൂസ‌് വയർ സംവിധാനത്തോട‌് കൂടിയുള്ളതായിരുന്നു ബോംബ‌്. എസ‌്ഡിപിഐക്കാരുടെ കേന്ദ്രമാണ‌് ബോംബ‌് കണ്ടെത്തിയ സ്ഥലം. കൊളവല്ലൂർ എസ‌്ഐ പ്രഷീദ‌്, വിജേഷ‌്, റിജു, ഷിനു, ബോംബ് സ്‌ക്വാഡിലെ ശിവദാസൻ, പ്രസീന്ദ്രൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.