കേരളം

kerala

ETV Bharat / state

സ്ത്രീ സുരക്ഷക്കായി പിങ്ക് പൊലീസ് സേവനം ഇനിമുതൽ തളിപ്പറമ്പിലും - വനിത പൊലീസ്

നിലവില്‍ സിറ്റി പൊലീസ് പരിധിയിലെ തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിൽ മാത്രമാണ് പിങ്ക് പൊലീസ് സേവനമുള്ളത്. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പിങ്ക് പൊലീസിന്‍റെ പ്രവര്‍ത്തനം

Pink Police  പിങ്ക് പൊലീസ്  Taliparamba  തളിപ്പറമ്പ്  പൊലീസ്  കണ്ണൂര്‍ റൂറല്‍ പൊലീസ്  വനിത പൊലീസ്  Women Police
സ്ത്രീ സുരക്ഷക്കായി പിങ്ക് പൊലീസ് സേവനം ഇനിമുതൽ തളിപ്പറമ്പിലും

By

Published : Jul 6, 2021, 11:56 PM IST

കണ്ണൂർ: സ്ത്രീ സുരക്ഷയെ ലക്ഷ്യമാക്കി തളിപ്പറമ്പിലും ഒരാഴ്‌ചക്കുള്ളിൽ പിങ്ക് പൊലീസ് സംവിധാനം ആരംഭിക്കും. കണ്ണൂര്‍ റൂറല്‍ പൊലീസ് ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് തളിപ്പറമ്പില്‍ പിങ്ക് പൊലീസ് സേവനം ലഭിക്കുന്നത്. കണ്ണൂർ ജില്ലയിൽ നിലവില്‍ സിറ്റി പൊലീസ് പരിധിയിലെ തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിൽ മാത്രമാണ് പിങ്ക് പൊലീസ് സേവനമുള്ളത്.

പൂവാല ശല്യം തടയുന്നതിന് ബസ് സ്റ്റാന്‍ഡുകളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണ് പിങ്ക് പൊലീസിന്‍റെ പ്രവര്‍ത്തനം. നാലു വനിതാ പൊലീസുകാരാണ് സേവനത്തിലുള്ളത്.

സ്ത്രീ സുരക്ഷക്കായി പിങ്ക് പൊലീസ് സേവനം ഇനിമുതൽ തളിപ്പറമ്പിലും

റൂറൽ ജില്ലയിലെ ആദ്യത്തെ പിങ്ക് പൊലീസ് സംവിധാനമാണ് തളിപ്പറമ്പിൽ തുടങ്ങുന്നത്. തളിപ്പറമ്പ് കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനമാണ് അടുത്ത ആഴ്‌ച മുതൽ ആരംഭിക്കുക. പിന്നീട് റൂറല്‍ എസ്‌.പിയുടെ കീഴിലുള്ള മറ്റ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലേക്കും പിങ്ക് പൊലീസിന്‍റെ പ്രവർത്തനം വ്യാപിപ്പിക്കും.

ALSO READ:വിവാഹം നടക്കാത്തതില്‍ വൈരാഗ്യം ; നെയ്യാറ്റിൻകരയില്‍ അമ്മയെ കൊലപ്പെടുത്തിയ മകൻ പിടിയിൽ

തുടക്കത്തിൽ കണ്ണൂർ കേന്ദ്രീകരിച്ചാണ് പിങ്ക് പൊലീസ് കണ്ട്രോൾ റൂം പ്രവർത്തിക്കുക. പിന്നീട് റൂറൽ പൊലീസിന്‍റെ ഭാഗമായി കണ്ട്രോൾ റൂം സജ്ജീകരണങ്ങൾ മാങ്ങാട്ടുപറമ്പിൽ ഒരുക്കാൻ സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ക്രിമിനലുകളെ കണ്ടെത്തി പിടികൂടുന്നതിനുമാണ് പിങ്ക് പൊലീസ് പ്രവര്‍ത്തിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച വനിത പൊലീസുകാരാണ് സ്ത്രീ സുരക്ഷക്കായി വിളിപ്പുറപ്പെത്തുന്ന സേവനം നടത്തുന്നത്.

ABOUT THE AUTHOR

...view details