കണ്ണൂർ: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കുള്ള മുഖ്യ ഇടമായി സമൂഹ മാധ്യമങ്ങൾ മാറിക്കഴിഞ്ഞു. ഇതിന്‍റെ തുടക്കം കൊവിഡ് കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ആണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയുണ്ടാവില്ല. സമൂഹ മാധ്യമങ്ങൾ തുറന്നാൽ മുന്നണി വ്യത്യാസമില്ലാതെ സ്ഥാനാര്‍ഥികളുടെ പ്രൊമോ വീഡിയോകളും പോസ്റ്ററുകളുമെല്ലാംകൊണ്ട് തിളങ്ങി നിൽക്കുകയാണ്. അക്കാര്യത്തിൽ ധർമടം മണ്ഡലത്തിൽ നിന്ന് വീണ്ടും ജനവിധി തേടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒട്ടും പിറകിലല്ല.
ശ്രദ്ധനേടി പിണറായി വിജയന്‍റെ പ്രചാരണ വീഡിയോ - Pinarayi Vijayan
സഹോദരീ സഹോദരന്മാരെ നിങ്ങളിലൂടെ വളർന്നു വന്ന ഒരുവനാണ് ഞാൻ എന്ന പിണറായി വിജയന്‍റെ വാക്കുകളിലൂടെയാണ് 2.15 മിനുട്ടുള്ള വീഡിയോ ആരംഭിക്കുന്നത്. 2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

തുടർ ഭരണത്തിന് ചുക്കാൻ പിടിക്കുന്ന പിണറായി വിജയന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. ഭരണനേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് വോട്ടര്‍മാരെ അഭിസംബോധന ചെയ്യുന്ന പിണറായി വിജയന്‍റെ ശബ്ദത്തിലൂടെയാണ് വീഡിയോ ചിത്രീകരിച്ചരിക്കുന്നത്. സഹോദരീ സഹോദരന്മാരെ നിങ്ങളിലൂടെ വളർന്നു വന്ന ഒരുവനാണ് ഞാൻ എന്ന പിണറായി വിജയന്‍റെ വാക്കുകളിലൂടെയാണ് 2.15 മിനുട്ടുള്ള വീഡിയോ ആരംഭിക്കുന്നത്. 2016ന് മുമ്പ് അഴിമതിയുടെ ദുർഗന്ധം പേറിനിന്ന സംസ്ഥാനമായിരുന്നു കേരളമെന്നും ഇന്ന് ദേശീയ–അന്താരാഷ്ട്ര തലത്തിൽ അഴിമതി ഏറ്റവും കുറവ് കേരളത്തിലാണെന്ന് അംഗീകരിച്ചതായും അദ്ദേഹം വീഡിയോയില്‍ പറയുന്നു.