വീണ വിജയന് കൊവിഡ്,പിപിഇ കിറ്റ് ധരിച്ചെത്തി വോട്ടുചെയ്തു - covid
ഇന്ന് ഉച്ചയോടെയാണ് രോഗബാധ തിരിച്ചറിഞ്ഞത്. ഇതോടെ പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്.
പിണറായി വിജയന്‍റെ മകൾ വീണാ വിജയന് കൊവിഡ്
കണ്ണൂർ:എക്സാലോജിക് സൊല്യൂഷന്‍സ് എംഡിയും മുഖ്യമന്ത്രിയുടെ മകളുമായ വീണ വിജയന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയോടെയാണ് രോഗബാധ തിരിച്ചറിഞ്ഞത്. ഇതോടെ പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. പിണറായിയിലെ ആർ സി അമല സ്‌കൂളിലായിരുന്നു വീണയ്ക്ക് വോട്ട്. മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയതും ഇതേ ബൂത്തിൽ ആയിരുന്നു.