കേരളം

kerala

ETV Bharat / state

പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു - Pinarayi Vijayan news

നേതാക്കന്മാരായ സി എൻ ചന്ദ്രൻ, എം.വി ജയരാജൻ എന്നിവർക്കൊപ്പം കലക്‌ടറേറ്റിലെത്തിയാണ് പത്രിക സമർപ്പിച്ചത്

പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു  പിണറായി വിജയൻ പത്രിക സമർപ്പണം  നാമനിർദേശ പത്രിക സമർപ്പിച്ച് പിണറായി വിജയൻ  പിണറായി വിജയൻ വാർത്ത  Pinarayi Vijayan submitted nomination  Pinarayi Vijayan news  Pinarayi submitted nomination
പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

By

Published : Mar 15, 2021, 12:14 PM IST

Updated : Mar 15, 2021, 12:40 PM IST

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ധർമടം റിട്ടേർണിങ് ഓഫിസർ എ.ഡി.സി ജനറൽ ബെവിൻ ജോൺ വർഗീസ് ആണ് പത്രിക സ്വീകരിച്ചത്.

പിണറായി വിജയൻ നാമനിർദേശ പത്രിക സമർപ്പിച്ചു

രണ്ടു സെറ്റ് പത്രികയാണ് പിണറായി വിജയൻ സമർപ്പിച്ചത്. സിപിഎം ജില്ല കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിയ ശേഷം നേതാക്കളായ സി എൻ ചന്ദ്രൻ, എം.വി ജയരാജൻ എന്നിവർക്കൊപ്പമാണ് പിണറായി കലക്ടറേറ്റിലേക്ക് പത്രിക സമർപ്പിക്കാൻ എത്തിയത്. കൊവിഡ് സാഹചര്യത്തില്‍ വലിയ ആള്‍ക്കൂട്ടം ഒഴിവാക്കിയായിരുന്നു പത്രിക സമര്‍പ്പണം. അദ്ദേഹത്തിന് ശേഷം കണ്ണൂർ മണ്ഡലം സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനും കലക്ട്രേറ്റിലെത്തി പത്രിക സമ‍ർപ്പിച്ചു.

Last Updated : Mar 15, 2021, 12:40 PM IST

ABOUT THE AUTHOR

...view details