കേരളം

kerala

ETV Bharat / state

ഭക്ഷ്യ കിറ്റ്​​ കേന്ദ്ര സർക്കാര്‍ നല്‍കുന്നതാണെന്നത് തെറ്റായ പ്രചാരണം: പിണറായി വിജയൻ - food kits

തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിനൊപ്പ​മാണ്. ജനപ്രീതിയിൽ എതിരാളികൾക്ക്​ ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച്​ ചർച്ചകൾ വഴിതിരിച്ച്​ വിടാനാണ് പ്രതിപക്ഷത്തിന്‍റെ​ ശ്രമമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു

Pinarayi Vijayan  ഭക്ഷ്യ കിറ്റ്​​ പിണറായി വിജയൻ  സംസ്ഥാന സർക്കാര്‍  food kits  നിയമസഭാ തെരഞ്ഞെടുപ്പ്
ഭക്ഷ്യ കിറ്റ്​​ കേന്ദ്ര സർക്കാര്‍ നല്‍കുന്നതാണെന്നത് തെറ്റായ പ്രചാരണം: പിണറായി വിജയൻ

By

Published : Mar 16, 2021, 9:42 PM IST

Updated : Mar 16, 2021, 10:52 PM IST

കണ്ണൂർ: സംസ്ഥാന സർക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ കിറ്റ്​​ കേന്ദ്ര സർക്കാര്‍ നല്‍കുന്നതാണെന്ന തരത്തില്‍ നടക്കുന്നത്​ തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെയെങ്കില്‍ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേ​​ണ്ടതല്ലേയെന്ന് മുഖ്യമന്ത്രി ചോദിച്ചു. അത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ.ഡി.എഫിനൊപ്പ​മാണ്.​ ജനപ്രീതിയിൽ എതിരാളികൾക്ക്​ ആശങ്കയുണ്ട്. അതുകൊണ്ട് തന്നെ കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച്​ ചർച്ചകൾ വഴിതിരിച്ച്​ വിടാനാണ് പ്രതിപക്ഷത്തിന്‍റെ​ ശ്രമമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് കോൺഗ്രസും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചു. ബിജെപി ജനാധിപത്യത്തെ വിൽപ്പനചരക്കാക്കി. തങ്ങളെ തന്നെ വിലയ്ക്ക് വെച്ച കോൺഗ്രസിനെ വിശ്വസിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതക്കെതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കൺകെട്ട് വിദ്യയല്ല. അങ്ങനെ എൽഡിഎഫ് അതിനെ കാണുന്നില്ലെന്നും നേമത്തെ മുരളീധരന്‍റെ സ്ഥാനാർഥിത്വത്തെ വിമർശിച്ചുകൊണ്ട് പിണറായി വിജയൻ പറഞ്ഞു.

നേമത്ത് ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണോ എന്ന് വരും ദിവസങ്ങളിലറിയാം: പിണറായി വിജയൻ

കർഷക സമരവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. കോൺഗ്രസിന്‍റെ എത്ര എം.പിമാർ കര്‍ഷക സമരത്തില്‍ പങ്കെടുത്തുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. പല സംസ്ഥാനങ്ങളിലും ​ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ്​ കോൺഗ്രസിനെ ജയിപ്പിച്ചത്​. എന്നിട്ടും കോണ്‍ഗ്രസ്​ നേതാക്കൾ കൂട്ടത്തോ​ടെ ബി.ജെ.പിയിലേക്ക്​ പോയി. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയുന്ന സാഹചര്യമല്ല രാജ്യത്ത് നിലനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്​ ബി.ജെ.പിക്കെതിരായ പോരാട്ടമായി ഉയർത്തിക്കാണിക്കുന്നത്​ നേമത്തെയാണ്​. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമം നിയമസഭാ മണ്ഡലത്തിൽ നഷ്​ടമായ വോട്ടുകളെക്കുറിച്ച്​ കോൺഗ്രസ് ആദ്യം​ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസും ബിജെപിയും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത്​ പരസ്​പരം സഹകരിച്ചാണ് മത്സരിച്ചതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Last Updated : Mar 16, 2021, 10:52 PM IST

ABOUT THE AUTHOR

...view details